ഡൽഹിയിൽ ഭൂചലനം

09:48 AM 17/11/2016
download (1)
ന്യൂഡൽഹി: ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഇന്ന്​ പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്​ടർ സ്​കെയിലിൽ 4.4 രേഖപ്പെടുത്തിയ കമ്പനമാണ്​ അനുഭവപ്പെട്ടത്​.

ഡൽഹി – ഹരിയാന അതിർത്തിയാണ്​ കമ്പനത്തി​െൻറ ഉറവിടമെന്ന്​ ഇന്ത്യൻ മെറ്റെ​േറാളജിക്കൽ ഡിപ്പാർട്ട്​മെൻറ് ​അറിയിച്ചു. 10 കിലോമിറ്റർ വരെ വ്യാപിച്ച കമ്പനമാണ്​ അനുഭവപ്പെട്ടതെന്ന്​ യു.എസ്​ ജിയോളജിക്കൽ സർവ്വേയും അറിയിച്ചു. ഡൽഹിയിലും ഗാസിയാബാദിലുമാണ്​ കമ്പനം അനുഭവപ്പെട്ടത്​.
മറ്റ്​ നാശനഷ്​ടങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല.