ഡൽഹി മെട്രോസ്റ്റേഷനിൽനിന്നു തോക്കുമായി ഒരാൾ പിടിയിൽ

02.09 PM 08/01/2017
061
ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനിൽനിന്നു നാടൻ തോക്കുമായി ഒരാൾ പിടിയിൽ. എം സുരി (30)അണ് സിഐഎസ്എഫ് ഉദ്യോഗസ്‌ഥരുടെ പിടിയിലായത്. തിലക് നഗറിൽനിന്നുമാണ് ഇയാളെ പിടികൂടിയത്.
ഇയാളിൽനിന്നു രണ്ടു ജോടി തിരകളും കംപ്യൂട്ടറുകളും ഉദ്യോഗസ്‌ഥർ പിടിച്ചെടുത്തു. സുരിനെ സിഐഎസ്എഫ് ഡൽഹി പോലീസിനു കൈമാറി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സ്ഫോടക വസ്തുകളും തോക്കുകളും ഡൽഹി മെട്രോയിൽ നിരോധിച്ചിരിക്കുന്നതാണ്.