ന്യൂഡൽഹി: റിക്ടർസ്കെയിലിൽ 5.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ 4.25 ന് ആയിരുന്നു സംഭവം.
ഹരിയാനയിലെ റോത്തക് ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഒരു മിനിറ്റോളം പ്രകമ്പനം നീണ്ടുനിന്നു. സംഭവത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല.

