09:10 am 26/4/2017
ന്യൂഡൽഹി: ഡൽഹിയിൽ ഐടി കമ്പനിയിലെ ജീവനക്കാരനെ അജ്ഞാതർ തോക്കുചൂണ്ടി 5.30 ലക്ഷം രൂപ കവർന്നു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഭാരത് നഗറിലായിരുന്നു സംഭവം. സോഫ്റ്റ്വെയർ കമ്പനിയിലെ ജീവനക്കാരനായ രമേഷിനെയാണ് അക്രമി സംഘം തോക്കുചൂണ്ടി പണം കവർന്നത്.
രമേഷ് പണവുമായി തന്റെ ബൈക്കിൽ കരോൾ ബാഗിലേക്ക് പോകുകയായിരുന്നു. സത്യാവതി കോളനി ഭാഗത്തെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ ഇയാളെ മറികടക്കുകയും വിലങ്ങുകയും ചെയ്തു. അക്രമികൾ തോക്കുചൂണ്ടി രമേഷിൽനിന്നും പണം തട്ടിയെടുത്ത് കടന്നുകളഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.