ചെന്നൈ: സേവന, വേതന വ്യവസ്ഥതകൾ പുതുക്കി നിശ്ചയിച്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഗതാഗതമന്ത്രി എം.ആർ. വിജയഭാസ്ക്കറുമായി വിവിധ യൂണിയനുകൾ ഞായറാഴ്ച നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം ആരംഭിച്ചത്.
ഗതാഗത മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ 37 യൂണിയനുകൾ സർക്കാരിനെ അനുകൂലിച്ചെങ്കിലും ഡിഎംകെ ഉൾപ്പെടെയുള്ള പത്തോളം യൂണിയനുകൾ സമരവുമായി മുന്നോട് പോകുകയായിരുന്നു.അനിശ്ചിതകാല സമരം 22,000 ബസ് സർവീസുകളെയാണ് ബാധിച്ചിരിക്കുന്നത്.