10:55 AM 05/12/2016

ചെന്നൈ: ഹൃദയാഘാതംമൂലം മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ തമിഴ്നാട്ടിൽ കർണാടക ബസിനുനേരെ കല്ലേറ്. തിരുവണ്ണാമലയിൽ വെച്ചാണ് കല്ലേറുണ്ടായത്. സംഭവത്തെ തുടർന്ന് തമിഴ്നാട്ടിലേക്കുള്ള ബസ് സർവീസ് കർണാടക താൽകാലികമായി നിർത്തിവെച്ചു.
അതിനിടെ കൂടുതൽ സുരക്ഷ നൽകണമെന്ന് തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒമ്പത് കമ്പനി സേനയെ കേന്ദ്രം സംസ്ഥാനത്തേക്കയക്കുകയും കേന്ദ്രസേനാ മേധാവികളോട് തമിഴ്നാട്ടിലെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
