തമിഴ് നടന്‍ ധനുഷിനോട് ഫെബ്രുവരി 28ന് നേരിട്ട് ഹാജരാകാന്‍ മധുര ഹൈകോടതി ബെഞ്ച് ഉത്തരവിട്ടു

09:33 am 25/2/2017
download (4)
കോയമ്പത്തൂര്‍: പിതൃത്വ വിവാദ കേസുമായി ബന്ധപ്പെട്ട് പ്രമുഖ തമിഴ് നടന്‍ ധനുഷിനോട് ഫെബ്രുവരി 28ന് നേരിട്ട് ഹാജരാകാന്‍ മധുര ഹൈകോടതി ബെഞ്ച് ഉത്തരവിട്ടു. മധുര മേലൂര്‍ മാളംപട്ടി സ്വദേശികളായ ആര്‍. കതിരേശന്‍ (65), കെ. മീനാക്ഷി (53) ദമ്പതികളാണ് നടനും സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍െറ മരുമകനുമായ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി രംഗത്തുവന്നത്. മൂന്നു മക്കളില്‍ മൂത്തവനാണ് ധനുഷെന്ന് ഇവര്‍ പറയുന്നു. തിരുപ്പത്തൂര്‍ ഗവ. ബോയ്സ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 11ാം ക്ളാസില്‍ പഠിക്കവെ നാടുവിട്ട തങ്ങളുടെ മകനായ കലൈശെല്‍വന്‍ ചെന്നൈയിലത്തെുകയായിരുന്നുവെന്നും കുടുംബവുമായി ബന്ധപ്പെടാറില്ളെന്നും ഇവര്‍ പറയുന്നു.

2016 നവംബര്‍ 25ന് മധുര മേലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ദമ്പതികള്‍ കേസ് ഫയല്‍ ചെയ്തത്. മാസംതോറും 65,000 രൂപ ചെലവിന് നല്‍കണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. തുടര്‍ന്ന് ജനുവരി 12ന് ധനുഷിനോട് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവിട്ടു.

എന്നാല്‍ ‘ബ്ളാക്മെയിലിങ്ങി’ന്‍െറ ഭാഗമായാണ് ദമ്പതികളുടെ അവകാശവാദമെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാല്‍ കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് മധുര ഹൈകോടതി ബെഞ്ചില്‍ ഹരജി സമര്‍പ്പിച്ചു. ഈ നിലയിലാണ് ഇരുകൂട്ടരോടും തെളിവുകള്‍ ഹാജരാക്കാന്‍ ഹൈകോടതി ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ദമ്പതികള്‍ മേലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്നുള്ള ടി.സിയുടെ സര്‍ട്ടിഫൈഡ് കോപ്പി കോടതിയില്‍ ഹാജരാക്കി. ചെന്നൈ സ്വകാര്യ സ്കൂളിലെ ടി.സിയുടെ ഫോട്ടോകോപ്പിയാണ് ധനുഷ് കോടതിയില്‍ നല്‍കിയത്. ഇതില്‍ ശരീരത്തിലെ തിരിച്ചറിയല്‍ അടയാളങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല.
ഒരുഘട്ടത്തില്‍ ഡി.എന്‍.എ പരിശോധനക്ക് ഹാജരാവാന്‍ കഴിയുമോയെന്ന് കോടതി ആരാഞ്ഞുവെങ്കിലും ധനുഷ് ഇതിന് തയാറല്ളെന്ന് അറിയിക്കുകയായിരുന്നു.