തലയോലപറമ്പ്​ കൊലപാതകം: കാലിന്‍റെ കൂടുതൽ അസ്ഥികൾ കണ്ടെത്തി

01:45 PM 20/12/2016

download
തലയോലപറമ്പ്​: വിവാദമായ തലയോലപറമ്പ്​ മാത്യു കൊലക്കേസിൽ ​പൊലീസ്​ നടത്തിയ പരിശോധനയിൽ കാലിന്‍റെ കൂടുതൽ അസ്ഥിക്കഷണങ്ങൾ കണ്ടെത്തി. മൃതദേഹം കുഴിച്ചുമൂടിയെന്ന് യുവാവ് വെളിപ്പെടുത്തിയ വാണിജ്യ സമുച്ചയത്തിന്​ സമീപത്തെ പുരയിടത്തിൽ നിന്നാണ്​ അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്. അസ്ഥികൾ കൊല്ലപ്പെട്ട മാത്യുവിന്‍റേതാണെന്ന് സ്ഥിരീകരിക്കാന്‍ വിദഗ്ധ പരിശോധന നടത്തുമെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

മാത്യുവിനെ കൊലപ്പെടുത്തിയ ടി.വി. പുരം ചെട്ടിയാംവീട്ടില്‍ അനീഷുമായാണ്​ (38) പൊലീസ് തെളിവെടുപ്പ് നടത്തുന്നത്​. തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ അസ്ഥിക്കഷണങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട മാത്യുവി​െൻറ മൃതദേഹം കണ്ടെത്തിയില്ലെങ്കിലും അനീഷിനെതിരെ കൊലക്കുറ്റം ചുമത്താൻ സാധിക്കുമെന്നാണ്​ പൊലീസ്​ പറ‍യുന്നത്.

തലയോലപ്പറമ്പില്‍ പണമിടപാടുകള്‍ നടത്തിവന്നിരുന്ന മാത്തന്‍ എന്ന മാത്യുവിനെ 2008ലാണ് കാണാതായത്. അന്ന് മാത്യുവിന്​ 44 വയസായിരുന്നു.​ അനീഷിന്‍റെ പിതാവി​​െൻറ വെളിപ്പെടുത്തലി​െൻറ അടിസ്​ഥാനത്തിൽ മാത്യവി​െൻറ മകൾ നൈസി നൽകിയ പരാതിയെ തുടർന്നാണ്​ അനീഷിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു​. നൈസിയും അനീഷി​െൻറ പിതാവും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണം പുറത്ത്​ വന്നിരുന്നു.