09:38 pm 11/5/2017
– ജോസ് പിന്റോ സ്റ്റീഫന്‍
സജി ദാസിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ഈ ചെറുപ്പക്കാരന്‍ രണ്ട് വര്‍ഷമായി അവിയോ ട്രോപിക് ലാറ്ററല്‍ സ്‌കെലോറോസിസ് (Amyotropic Lateral Sclerosis) ഏന്ന രോഗം പിടിപെട്ട് വളരെയധികം സഹനം അനുഭവിക്കുന്നു. ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയില്ല. കുറഞ്ഞപക്ഷം ഇന്ത്യയിലെങ്കിലും. ശരീരം തളര്‍ന്ന് തളര്‍ന്ന് കൂടുതല്‍ നിസ്സഹായാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോവും അദ്ദേഹത്തിന്റെ മനസ്സ് ഇപ്പോഴും ഊര്‍ജ്ജസ്വലമാണ്. അതിന് കാരണം സജിദാസിന്റെ ശക്തമായ ദൈവവിശ്വാസമാണ്. മരണത്തിന്റെ ഇരുള്‍വീണ താഴ്‌വരയിലൂടെ കടന്നുപോകുമ്പോഴും ഓരോ വിശ്വാസിയോടുമൊപ്പം നല്ല ഇടയനായ യേശു കൂടെ ഉണ്ടാവും എന്ന വിശ്വാസം.
ഒരു വൈദീകനായി ദുഃഖിതരെയും ആലംബഹീനരെയും ആശ്വസിപ്പിക്കണമെന്നായിരുന്നു കുഞ്ഞുന്നാള് തൊട്ടുള്ള ആഗ്രഹം. രണ്ട് സെമിനാരികളില്‍ ചേര്‍ന്നെങ്കിലും അവിടങ്ങളില്‍ തുടരാന്‍ സാധിച്ചില്ല. രണ്ടാമത്തെ സെമിനാരിയില്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. പിന്നീടദ്ദേഹം ഗള്‍ഫില്‍ പോയി. അതിനിടയില്‍ വിവാഹം കഴിച്ചു. ഗീതാ കുമാരിയാണ് ഭാര്യ. അവര്‍ക്ക് കുഞ്ഞുങ്ങളില്ല. അതൊരുപക്ഷേ അനുഗ്രഹമായി മാറി എന്ന് ഇപ്പോള്‍ കരുതുന്നു. എന്നാല്‍ മക്കളെപ്പോലെ കരുതുന്ന രണ്ട് മരുമക്കളുണ്ട്. ഏക സഹോദരന്റെ മക്കളാണിവര്‍. കൂലിപ്പണിക്ക് പോകുന്ന സഹോദരനും ചില ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതിനാല്‍ ഈ പെണ്‍കുട്ടികള്‍ റീജാ പി. ദാസ് (14 വയസ്സ്) റിയാ പി, ദാസ് (11 വയസ്സ്) സജി ദാസിനെയാണ് ആശ്രയിക്കുന്നത്.
ഗള്‍ഫിലെ ജോലിക്കിടയില്‍ ബാങ്കില്‍ നിന്നും ലോണെടുത്ത് ഒരു വീടു വച്ചു. അങ്ങനെ നല്ലൊരു ഭാവിയിലേക്ക് ആ കുടുംബം മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഈ രോഗം സജിയെ ബാധിച്ചത്. നാട്ടില്‍ വന്ന് ചില ചികിത്സകള്‍ ചെയ്ത് മരുന്നുമായി വീണ്ടും ഗള്‍ഫിലെത്തി. ആ ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെടുന്നതുവരെ അവിടെ പിടിച്ചു നിന്നു. കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടിലാണ്. മിക്കവാറുമുള്ള ചികിത്സാ രീതികളൊക്കെ പരീക്ഷിച്ചു നോക്കി. രോഗം മാറുന്നില്ല. കൂടുതല്‍ ഗുരുതരമാകുന്നു എന്നു മാത്രം.
ഇപ്പോള്‍ ഒരു വരുമാന മാര്‍ഗ്ഗവുമില്ല. അതോടൊപ്പം ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ പറ്റാത്തതുകൊണ്ട് ബാങ്കില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ ലഭിക്കുന്നു. ഇങ്ങനെ പോയാല്‍ അവര്‍ക്ക് ആ ഭവനം നഷ്ടപ്പെടും. മിക്കവാറും സമയം കിടക്കയിലും വീല്‍ചെയറിലും കഴിയേണ്ടി വരുന്നതിനാല്‍ ഭാര്യ ഗീത ജോലിക്കൊന്നും പോകാന്‍ സാധിക്കാതെ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടുന്നു.
ദൈവം തന്നെ കൈവിടില്ലെന്നും സൗഖ്യം തരുമെന്നും സജിദാസ് ഇപ്പോഴും വിശ്വസിക്കുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്നതിനിടയില്‍ വലിയൊരു മോഹം അദ്ദേഹത്തിനുണ്ടായിരുന്നു. കടം തീരുന്നതുവരെയും അല്പം കാശ് മിച്ചം പിടിക്കാന്‍ സാധിക്കുന്നതുവരെയും മാത്രം അവിടെ ജോലി ചെയ്യുക. പിന്നെ നാട്ടില്‍ വന്ന് പ്രായമുള്ളവരും അവശരും ആലംബഹീനരുമായിട്ടുള്ള വ്യക്തികളെ ശുശ്രൂഷിക്കുന്ന ഒരു സ്ഥാപനം തുടങ്ങുക. ഒരുപക്ഷേ അത്തരമൊരു ശുശ്രൂഷയ്ക്കായി ദൈവം തന്നെ ഒരുക്കുന്നുവെന്നാണ് ഇപ്പോഴദ്ദേഹത്തിന്റെ ചിന്ത.
എന്തൊക്കെയായാലും ഇപ്പോഴദ്ദേഹത്തിന് നമ്മുടെയൊക്കെ സഹായം ആവശ്യമാണ്. ഫലപ്രദമായ ചികിത്സാരീതികള്‍ അറിയാവുന്നവരും മുന്നോട്ടുവരണമെന്നഭ്യര്‍ത്ഥിക്കുന്നു. ഇത്തം ആവശ്യങ്ങള്‍ക്കായി നെടുമങ്ങാട് ഐ.ഒ.ബി. ബാങ്കില്‍ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ട്.
അതുപോലെ ആ കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ സജി ആഗ്രഹിക്കുന്നു. അതിന് സ്‌പോണ്‍സര്‍ ചെയ്യാന്‍ വ്യക്തികളോ സംഘടനകളോ മുന്നോട്ടുവന്നെങ്കില്‍ എന്നും ആഗ്രഹിക്കുന്നു.
Saji Das J. S.
A/c No. 314301000000335 (IOBA0003143)
kPn-bpsS t^m¬ \¼cpw C. sabnepw
sajidas2005@gmail.com
Ph : +918086986088