ഇട്ടാവ (യു.പി): താന്‍ നേതൃത്വം നല്‍കുന്നതാണ് യഥാര്‍ഥ സമാജ്വാദി പാര്‍ട്ടിയെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്.
പാര്‍ട്ടിയിലെ പ്രതിയോഗിയും അമ്മാവനുമായ ശിവപാലിനെ ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്‍െറ പ്രസ്താവന. ‘‘നേതാജിയെയും (മുലായം) തന്നെയും അകറ്റാനും പാര്‍ട്ടി പിളര്‍ത്താനും ചിലര്‍ ശ്രമിച്ചു. സൈക്കിള്‍ ചിഹ്നം തട്ടിയെടുക്കാനും ശ്രമിച്ചു’’- ഇട്ടാവയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനടുത്ത് ജസ്വന്ത്നഗര്‍ മണ്ഡലത്തിലാണ് ശിവപാല്‍ ജനവിധി തേടുന്നത്. പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് നാമനിര്‍ദേശപത്രിക നല്‍കിയശേഷം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.