താമ്പാ ക്‌നാനായ ഫൊറോനായില്‍ ഫാമിലി കോണ്‍ഫ്രന്‍സ് രെജിസ്‌ട്രേഷന്‍ ആരംഭിച്ചു

09:38 am 5/1/2107

– അനില്‍ മറ്റത്തിക്കുന്നേല്‍
Newsimg1_89403031
താമ്പാ: നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോയ്ക്കടുത്ത് സെന്റ് ചാള്‍സില്‍ വച്ച് നടത്തപെടുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ രെജിസ്‌ട്രേഷന്‍ താമ്പാ ക്‌നാനായ കാത്തലിക്ക് ഫൊറോനാ ഇടവകയില്‍ ആരംഭിച്ചു. ജനുവരി 1 ഞായറാഴ്ചത്തെ ദിവ്യബലിക്ക് ശേഷമാണ് രജിസ്‌ട്രേഷന് ഔദ്യോഗികമായ ആരംഭം കുറിച്ചത്. ആദ്യത്തെ ആറ് രജിഷ്ട്രേഷനുകള്‍ ഫൊറോനാ കികാരി ഫാ. ഡൊമിനിക് മഠത്തില്‍കളത്തില്‍ സ്വീകരിച്ചുകൊണ്ടാണ് രജിഷ്ട്രേഷന്റെ ഔദ്യോഗികമായ ഉദ്ഘാടനം നടത്തപ്പെട്ടത്. ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ നടത്തപെടുന്ന ഫാമിലി കോണ്‍ഫ്രന്‍സിന് താമ്പായില്‍ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഫാമിലി കോണ്‍ഫറന്‍സിന്റെ സഭാപരമായ ആവശ്യകയെപ്പറ്റിയും, ഈ സംരംഭത്തിന്റെ സഭയോടൊത്ത് ചിന്തിക്കുക, കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളെപ്പറ്റിയും ഫാ. ഡൊമിനിക്ക് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. സഭാ സാമുദായിക വളര്‍ച്ച കുടുംബങ്ങളിലൂടെ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ട്, ആദ്ധ്യാത്മികവും, വിജ്ഞാനപ്രദവുമായ പരിപാടികള്‍ കോര്‍ത്തിണക്കികൊണ്ട് നടത്തപെടുന്ന ക്‌നാനായ റീജിയന്റെ പ്രഥമ ഫാമിലി കോണ്‍ഫ്രന്‍സില്‍ എല്ലാ ഇടവക ജനങ്ങളും പങ്കെടുക്കുകയും ക്‌നാനായ റീജിയന്റെ ആത്യാത്മികവും സാമുദായികവുമായ വളര്‍ച്ചയില്‍ പങ്കുകാരാവുകയും ചെയ്യണം എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇടവകയ്ക്ക് വേണ്ടി ജോയ്‌സണ്‍ പഴയമ്പള്ളില്‍ അറിയിച്ചതാണിത്.