താരങ്ങള്‍ എത്തി, ഇനി ചിരിചിലങ്കയ്ക്ക് കാവ്യ-ദിലീപാരവം –

08:45 am 25/4/2017

ബിജു കൊട്ടാരക്കര


അമേരിക്കന്‍മലയാളികള്‍ക്ക് ഇനി മുതല്‍ ഒരു മാസക്കാലത്തേക്കു ചിരിയുടെ കാലം. മലയാളത്തിന്റെ പുത്തന്‍ചിരിയുടെ നാദം ദിലീപിന്റെ ഷോ അമേരിക്കന്‍ മലയാളിയരങ്ങില്‍ മുഴങ്ങുന്നു. അതിനായി ദിലീപ് ഷോയുടെ താരങ്ങള്‍ എല്ലാം എത്തിക്കഴിഞ്ഞതായി യു ജി എം എന്റര്‍െ്രെടനെര്‍സ് അറിയിച്ചു. സ്‌റ്റേജ് ഷോകളുടെ ചരിത്രത്തില്‍ തന്നെ കാണികളെ വിസ്മയിപ്പിക്കുന്ന രണ്ടു പേരാണ് ദിലീപും നാദിര്‍ഷയും, ഈ രസികന്മാരുടെ ചിരിപ്പൂരത്തിനായി അമേരിക്കന്‍ മലയാളികള്‍ കാത്തിരിക്കുകയാണ്.

മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയ നായകന്‍ ആണ് ദിലീപ്. മിമിക്രിയുടെ അരങ്ങില്‍നിന്നും മലയാളസിനിമയുടെ വെള്ളത്തിരയിലെത്തിയ ദിലീപ് അവിടെയും ചിരിയുടെ രാജാവായി മാറുകയായിരുന്നു. കലാഭവന്‍ കളരിയില്‍നിന്നും മലയാളത്തിലെത്തിയ ഗോപാലകൃഷ്ണന്‍ സല്ലാപത്തിലൂടെ ജൂനിയര്‍ യേശുദാസായി, പിന്നെ മീശമാധവനായി മലയാളികളുടെ ഉള്ളം കീഴടക്കി.

പാര്‍ശ്വവല്കരിപ്പെടുന്ന അനാഥരുടേയും നിരാലംബരുടേയും വികലാംഗരുടേയും വേദനകളും നിസ്സഹായതയും വെള്ളിത്തിരയിലൂടെ പൊതുസമൂഹത്തിനുമുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ കുഞ്ഞിക്കൂനനും ബിമല്‍കുമാറും സൗണ്ടുതോമയും മുല്ലയും പച്ചകുതിരയിലെ ബുദ്ധിമാന്ദ്യമുള്ള ചെറുപ്പക്കാരനും ഗ്രാമഫോണിലെ പ്രാരാബ്ദമേറ്റ ചെറുപ്പക്കാരനും കല്യാണരാമനും ഒക്കെയായി ദീലീപ്, നമ്മേ ചിന്തിപ്പിച്ചു… നമ്മേ ചിരിപ്പിച്ചു… കരയിച്ചു…. നമ്മില്‍ ഒരാളായി….
സമയത്തിന്റെ മഹാപ്രവാഹത്തിന്റെ തിരയൊഴുക്കില്‍പ്പെട്ടു ജീവിതം മറക്കുന്ന അമേരിക്കന്‍മലയാളികള്‍ക്കു എല്ലാം മറന്നൊന്നു ചിരിക്കാന്‍ ഇതാ ദിലീപും കൂട്ടുകാരേയും അമേരിക്കന്‍ മണ്ണില്‍…. ഇത്തവണ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. കൂടെ സിനിമയില്‍ തന്റെ നായികയായി കാമുകിയായി ജോഡിയായി ഓരംപറ്റിയിനി കാവ്യമാധവന്‍ കാവ്യാദിലീപായി ചിലങ്കകള്‍കെട്ടി അരങ്ങില്‍ എത്തുന്നു.

ദിലീപിന്റെ ചിരിയുടെ ചിലങ്കയ്ക്ക് കാവ്യനൃത്തത്തിന്റെ നൂപുരമണികളുടെ ആരവം അകമ്പടി… പണവും ജോലിത്തിരക്കും മത്രമല്ല ജീവിതം, സമയരഥത്തിന്റെ വിസ്മയവേഗമല്ല ജീവിതം. ചിരിക്കാനുള്ള കഴിവ്, ആസ്വദിക്കാനുള്ള കഴിവ്, ആനന്ദിക്കുവാനുള്ള കഴിവ്, മറ്റെല്ലാ കഴിവുകളെപ്പോലെ മനുഷ്യനു ദൈവം തന്നു അനുഗ്രഹിച്ചിട്ടുണ്ട്. നാം മറന്നു പോയ ചുണ്ടിലെ ചിരിയെ വീണ്ടെക്കുവാന്‍ ഇതാ ഒരു അസുലഭവേള… ദിലീപ് ഷോ…

നാദിര്‍ഷയും, ധര്‍മ്മജനും, പിഷാരടിയും ഒക്കെ ഉണ്ട്… കലാഭവന്റെ വേദിയില്‍ മൈക്കിനുമുന്നില്‍ നിന്നു അനുകരണകലയ്ക്കു പുതിയ നിറവുംഭാവും നല്കിയ കൃശഗാത്രനായ ഗോപാലകൃഷ്ണന്‍… മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറായി ഉതങ്ങളില്‍ വിലസുമ്പോഴും തന്റെ കലാസപര്യയുടെ തട്ടകമായ മിമിക്രിയുടെ വേദിയിലേക്കു വീണ്ടുമൊരു സാധാരണക്കാരനായി എത്തുന്നു. ജനസാമാന്യത്തിന്റെ നടുവില്‍ ചിരിയുടെ അമിട്ടിനു തിരികൊളുത്താന്‍…
പാഴാക്കരുത് ഈ രസഗുളം…
ഓരോ മലയാളിയും ചിരിക്കൂ…
അത് മറന്നു പോയവര്‍ പോയവര്‍ അറിയാതെ വീണ്ടെടുക്കുവാന്‍ വരൂ…
ദിലീപുണ്ട് അമേരിക്കയില്‍, മലയാളികളെ ചിരിപ്പിക്കാന്‍…
ചിരിക്കാന്‍ പഠിപ്പിക്കാന്‍…
ഇതിനെല്ലാം നേതൃത്വം നല്‍കി നമുക്ക് പ്രിയപ്പെട്ട നാദിര്‍ഷയും.