തിരുപാട്ടുരിൽ പടക്കനിർമാണശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.

08:11 am 15/3/2017

download (5)
വേളൂർ: തമിഴ്നാട്ടിലെ തിരുപാട്ടുരിൽ പടക്കനിർമാണശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ചൊവ്വാഴ്ച 1.30നായിരുന്നു അപകടം. അനധികൃത പടക്കനിർമാണ ശാലയാണ് അപകടത്തിൽ തകർന്നതെന്നു പോലീസ് പറഞ്ഞു.

അനുമതിയില്ലാതെ നിരവധി സ്ഫോടകവസ്തുകളായിരുന്നു ഇവിടെ സൂക്ഷിച്ചിരുന്നത്. അപകടത്തിൽ ഗാന്ധി (42), പൊന്നുരഗം(45) എന്നിവരാണു മരിച്ചത്. ഇവർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു.