തിരുവനന്തപുരം ജില്ലയിൽ നാളെ യു.ഡി.എഫ് ഹർത്താൽ .

06:55 pm 27/9/2016
images (1)
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ നാളെ യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത യൂത്ത്​ കോ​ൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് അതിക്രമം കാണിച്ചതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പാൽ, പത്രം, ആംബുലൻസ്, പി.എസ്.സി പരീക്ഷകൾ, മറ്റ് അത്യാവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബുധനാഴ്ച ജില്ലകൾ കേന്ദ്രീകരിച്ച് യു.ഡി.എഫ് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ്​ വർധനയിൽ പ്രതിഷേധിച്ചാണ് യൂത്ത്​ കോ​ൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്. ഫീസ്​ വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്​ യൂത്ത്​ കോ​​ൺഗ്രസ്​ സംസ്​ഥാന പ്രസിഡൻറ്​ ഡീൻ കുര്യാക്കോസും സി.ആർ മഹേഷും ആരംഭിച്ച നിരാഹാരസമയം എട്ടാം ദിവസം പിന്നിട്ടു.