തിരുവനന്തപുരത്ത്​ വീണ്ടും എ.ടി.എം, നെറ്റ്​ ബാങ്കിങ്​ തട്ടിപ്പ്​

03:20 PM 16/09/2016
download
തിരുവനന്തപുരം: തലസ്​ഥാനത്ത്​​ വീണ്ടും എ.ടി.എം, നെറ്റ്​ ബാങ്കിങ് തട്ടിപ്പ്​. പ്രവാസി മലയാളിയായ അരവിന്ദിനാണ്​ എ.ടി.എമ്മിലൂടെ പണം നഷ്​ടപ്പെട്ടത്​​. പട്ടം ആക്​സി​സ്​ ബാങ്കിലായിരുന്നു അരവിന്ദിന്​ അക്കൗണ്ട്​ ഉണ്ടായിരുന്നത്​. ഇന്ന്​ പുലർച്ചെ വിവിധ എ.ടി.എമ്മുകളിൽ നിന്നായി​ 52,500 രൂപ പിൻവലിച്ചതായുള്ള മൊബൈൽ സ​ന്ദേശങ്ങളാണ്​ ഇദ്ദേഹത്തിന്​ ലഭിച്ചത്​. ഉടൻ പേരൂർക്കട പൊലീസ്​ സ്​​റ്റേഷനുമായി ബന്ധപ്പെടുകയും പരാതി നൽകുകയും ചെയ്​തു.

കഴിഞ്ഞ ദിവസം നെറ്റ്​ ബാങ്കി​ങ്​ തട്ടിപ്പിനിരയായ സംഭവവും തിരുവനന്തപുരത്തു നിന്ന്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. ചെമ്പഴന്തി സ്വദേശിയായ വിനീതാണ്​ തട്ടിപ്പിനിരയായത്​. ഇയാളുടെ 49,000 രൂപ നഷ്​ടപ്പെട്ടതായാണ്​ പരാതി. കാനറാ ബാങ്കി​ൽ നിന്നാണ്​ പണം നഷ്​ടമായിരിക്കുന്നത്​. പണം പിൻവലിച്ചതായുള്ള മെ​ാബൈൽ സ​ന്ദേശം വന്നപ്പോഴാണ്​ തട്ടിപ്പിനിരയായ വിവരം അറിയുന്നത്​ ഉടൻ ബാങ്കുമായി ബന്ധപ്പെടുകയും അക്കൗണ്ട്​ ​​​​ബ്ലോക്​ ചെയ്യുകയുമുണ്ടായി. തുടർന്ന്​ ​െമഡിക്കൽ കോളജ്​ പൊലീസിൽ പരാതി നൽകിയത​ിനെ തുടർന്ന്​ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.