ദുബായ് : തിരുവിതാംകൂറിന്റെ സര്‍വ്വതോന്മുഖ വികസനത്തിന് സ്വജീവിതം സമര്‍പ്പിച്ച കലാകാരനും ദാര്‍ശികനുമായ ഭരണാധികാരിയാണ് സ്വാതി തിരുനാള്‍ മഹാരാജാവെന്നും, കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ച സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സ്മരണാര്‍ത്ഥം തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അനുഗ്രഹാശംസകളോടെ യു.എ.ഇ ല്‍ അന്തര്‍ ദേശീയ നിലവാരമുള്ള ആര്‍ട് സ് സ്കൂള്‍ സ്ഥാപിക്കുന്നതിന് ‘തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍’ നടത്തുന്ന ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും ദുബായ് ഇന്‍ഡൃന്‍ ഇന്റര്‍ നാഷണല്‍ സ് കൂളില്‍ സംഘടിപ്പിച്ച ‘ മഹാരാജാ സ്വാതി തിരുനാള്‍ മ്യൂസിക് & ഡാന്‍സ് ഫെസ്റ്റിവല്‍’ ഉദ് ഘാടനം ചെയ്തു കൊണ്ട് യൂ.എ.ഇ മുന്‍ പരിസ്ഥിതി വകുപ്പ് മന്ത്രി ഡോക്ടര്‍ മുഹമ്മദ് സയ്യദ് അല്‍ കിണ്ടി പ്രസ്താവിച്ചു.
ദുബായ് ഇന്‍ഡൃന്‍ കോണ്‍സല്‍ രാജു ബാലകൃഷ്ണ്ന്‍, പ്രമുഖ അറബ് കവി ഡോ. ശിഹാബ് ഗാനം, തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡയസ് ഇടിക്കുള, സേവനം യു.എ.ഇ ചെയര്‍മാന്‍ അമ്പലത്തറ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രമുഖ അറബ് കവി ഡോ. ശിഹാബ് ഗാനം, മലയാള ചലച്ചിത്ര സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍, പ്രമുഖ നര്‍ത്തകി ശ്രീദേവി ഉണ്ണി, എന്‍.ടി.വി ചെയര്‍മാന്‍ മാത്തുകുട്ടി കടോണ്‍, ഡോ. കുമാര്‍, ഡോ. ജയചന്ദ്രന്‍, തുടങ്ങിയ പ്രമുഖരെ മഹാരാജാ സ്വാതി തിരുനാള്‍ പുരസ്കാരം നല്‍കി ആദരിച്ചു. സ്വാതി തിരുനാള്‍ കൃതികളെ ആസ്പദമാക്കി നടന്ന നൃത്ത സംഗീത സദസ്സിന് പ്രമുഖ നര്‍ത്തകി ശ്രീദേവി ഉണ്ണി, മലയാള ചലച്ചിത്ര സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച നൃത്തം സദസ്സിനെ ശ്രദ്ധേയമാക്കി. അവര്‍ തയ്യാറക്കിയ ചിത്രങ്ങളും ഉപഹാരങ്ങളും വിശിഷ്ടാതിഥികള്‍ക്ക് സമ്മാനിച്ചു. സമൂഹത്തിലെ ഭിന്നശേഷിയുള്ള കുട്ടികളുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കുകയും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് മഹാരാജാ സ്വാതി തിരുനാള്‍ സ്മരണാര്‍ത്ഥം ആരംഭിക്കുന്ന ആര്‍ട് സ് സ്കൂള്‍ നേതൃത്വം നല്‍കണമെന്ന് പ്രമുഖ അറബ് കവി ഡോ. ശിഹാബ് ഗാനം അഭിപ്രായപ്പെട്ടു.
തിരുവിതാംകൂര്‍ രാജ കുടുംബാംഗം പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതീ ഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി എന്നിവരുടെ ആശംസകള്‍ ചടങ്ങില്‍ അവതരിപ്പിച്ചു. തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍, എസ്. എന്‍. ജി ഈവന്റസ് ദുബായ്, മഹാലക്ഷ്മി മൂവി പ്രൊഡക്ഷന്‍സ്, മലബാര്‍ എക്‌സ്പ്രസ്സ് , എ.ടു.ഇസഡ് അറേബ്യ. കോം എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ‘ മഹാരാജാ സ്വാതി തിരുനാള്‍ മ്യൂസിക് & ഡാന്‍സ് ഫെസ്റ്റിവല്‍’ പ്രോഗ്രാമിന് സംഘാടക സമിതി ഭാരവാഹികളായ ബിജു.ബി, ആര്‍. ഷാജി അല്‍ ബൂസി, ശിവദാസന്‍ പൂവാര്‍, അഡ്വക്കേറ്റ് മനു ഗംഗാധരന്‍, ഹരി.എം. പിള്ള എന്നിവര്‍ നേതൃത്തം നല്‍കി
കൂടുതല്‍ വിവരങ്ങള്‍ തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ വെബ് സൈറ്റില്‍ ലഭ്യമാണ് :www.tmcgulf.com