തിളച്ച സാമ്പാറിൽ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം.

08:31 am 25/12/2016
images (7)
നൽഗോണ്ട: തെലുങ്കാനയിൽ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി തയാറാക്കിയ തിളച്ച സാമ്പാറിൽ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. ഒന്നാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്കു ശേഷം നൽഗോണ്ട ജില്ലയിലെ ഇഡുലുരുവിലായിരുന്നു സംഭവം.
ഉച്ചഭക്ഷണത്തിനായി മറ്റു കുട്ടികൾക്കൊപ്പം വരിനിൽക്കുന്നതിനിടെയാണ് അപകടം. പിന്നിൽനിന്നവർ തള്ളിയപ്പോൾ കുട്ടി സാമ്പാർ പാത്രത്തിൽ വീഴുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ നൽഗോണ്ടയിലെ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. പിന്നീട് ഹൈദരാബാദിലെ ആശുപത്രിയിലേക്കുമാറ്റി. എന്നാൽ അർധരാത്രിയോടെ മരണത്തിനു കീഴടങ്ങി.
സംഭവുമായി ബന്ധപ്പെട്ട് സ്കൂൾ ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു. മരിച്ച കുട്ടിയുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാൾക്ക് ജോലിയും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.