തീവ്രവാദികളുടെ പക്കലുണ്ടായിരുന്നത്​ പാക്​ നിർമ്മിത ഗ്രനേഡുകളെന്ന്​ കരസേന

09:24 pm 8/10/2016

images (1)

ശ്രീനഗർ: കശ്​മീരിലെ നൗഗം സെക്​റിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ പക്കലുണ്ടായിരുന്നത്​ പാക്​ നിർമ്മിത ഗ്രനേഡുകളെന്ന്​ കരസേന. വ്യാഴാഴ്​ച നൗഗം സെക്​ടറി നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ​​സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരർ കൊല്ലപ്പെടിരുന്നു. ഇവരിൽ നിന്നും പിടിച്ചെടുത്ത ​ഹാൻഡ്​ ഗ്രനേഡുകളിലും യു.ബി.ജി എൽ ഗ്രനേഡുകളിലും പാകിസ്​താൻ ഒാർഡിനൻസ്​ ഫാക്​ടറിയുടെ മുദ്ര ഉണ്ടായിരുന്നു.

മരുന്നുകളും ഭക്ഷണ സാധനങ്ങളുടെ പാക്കറ്റുകളും പാക്​ നിർമിതമാണെന്നും കരസേന വക്താവ്​ അറിയിച്ചു. ശക്തിയേറിയ സ്​ഫോടക വസ്​തുക്കൾ, പളാസ്​റ്റിക്​ എക്​സ്​​േപളാസീവ്​, പെട്രോളിയം ജെല്ലി, സ്​ഫോടക ദ്രവ്യങ്ങൾ, ലൈറ്ററുകൾ എന്നിവ ഭീകരരിൽ നിന്നും പിടിച്ചെടുത്തിരുന്നു.

സെപ്​തംബറിൽ കശ്​മീരിലെ പൂഞ്ചിലും സെപ്​തംബർ 18ന്​ ഉറിയിലുമുണ്ടായ ആക്രമണങ്ങളിൽ സമാനമായ സ്​ഫോടന വസ്​തുക്കളാണ്​ കണ്ടെടുത്തിരുന്നത്​. പാകിസ്​താനാണ്​ തീവ്രവാദികളെ സ്​പോൺസർ ചെയ്യുന്നത്​ എന്നതി​െൻറ വ്യക്തമായ തെളിവാണിതെന്നും സേന വക്താവ്​ പറഞ്ഞു.