10.24 PM 02-08-2016

ജമ്മു കാഷ്മീരില്‍ തീവ്രവാദികള്‍ ഒളിസങ്കേതമായി ഉപയോഗിച്ചിരുന്ന സ്ഥലം തകര്‍ത്തു. റീസി ജില്ലയിലെ കലാബന് വന്പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ഒളിസങ്കേതമാണ് തകര്‍ത്തത്. സിആര്‍പിഎഫും സുരക്ഷാസേനയും സംയുക്തമായാണ് ഓപ്പറേഷന് നടത്തിയത്. ഇവിടെനിന്ന് നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. എകെ 47 റൈഫിള്‍, മാഗസിനുകള്‍, തിരകള്‍, ഗ്രനേഡുകള്‍, ലോഞ്ചറുകള്‍ എന്നിവ ഇവരില്‍നിന്നു കണെ്്ടടുത്തു. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു സൈന്യം തെരച്ചില്‍ നടത്തിയത്. ഒളിസങ്കേതം തകര്‍ത്തതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്്.
