തുർക്കിയിൽ അടിയന്തരാവസ്ഥ മൂന്നു മാസത്തേക്കുകൂടി നീട്ടി.

09:04 am 18/4/2017

അങ്കാറ: ഇതു സംബന്ധിച്ചുള്ള പ്രമേയം തുർക്കി പാർലമെന്‍റ് അംഗീകരിച്ചതായി ഉപപ്രധാനമന്ത്രി നുമാൻ കുതുൽമസ് പറഞ്ഞു.

ദേശീയ സുരക്ഷ സമിതിയുടെ നിർദേശപ്രകാരം മന്ത്രിസഭാ യോഗമാണു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനം കൈകൊണ്ടത്. പ്രസിഡന്‍റ് റിസെപ് തയ്യിപ് എർദോഗൻ നിർദേശിച്ച ഭരണഘടനാ ഭേദഗതികൾക്ക് അനുകൂലമായ ജനഹിത പരിശോധനഫലം വന്ന് ഒരു ദിവസത്തിനുശേഷം ചേർന്ന യോഗത്തിലാണ് തീരുമാനം.

2016 ജൂലൈ 21നുണ്ടായ സൈനിക അട്ടിമറിക്കൊടുവിൽ രാജ്യം കലുഷിതമായതോടെയാണ് തുർക്കിയിൽ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. ഇതിനുശേഷം ഇസ്താംബുൾ നിശാക്ലബ്ബിലുണ്ടായ വെടിവയ്പ്പിന്‍റെ പശ്ചാത്തലത്തിൽ അടിയന്തരാവസ്ഥ നീട്ടുകയായിരുന്നു