12.19 PM 09/01/2017
തുർക്കിയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്നു വ്യോമഗതാഗതം തടസപ്പെട്ടു. തുർക്കിയിലെ ഫ്ളാഗ് ഷിപ്പ് എയർലൈൻ കമ്പനി 600 ഓളം ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി. ഈ വിമാനങ്ങൾ തിങ്കളാഴ്ച സർവീസ് നടത്തിയേക്കും.
യാത്രക്കാരിൽ 5000 ഓളം പേർ ഇസ്താംബുളിൽ കുടുങ്ങിയിരിക്കുകയാണ്. ഇവരെ താത്കാലികമായി മറ്റിടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണെനന് തുർക്കിഷ് എയർലൈസ് സിഇഒ ബിലാൽ എക്സി പറഞ്ഞു.