തുർക്കിയിൽ വനിതാ സൈനികർക്കു ശിരോവസ്ത്രം ധരിക്കാം.

8:06 am 23/2/2017
tentara-tni-jilbab
അങ്കാറ: തുർക്കിയിൽ വനിതാ സൈനികർക്കു ശിരോവസ്ത്രം ധരിക്കാം. ശിരോവസ്ത്രം ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനമാണ് തുർക്കി സൈന്യം നീക്കം ചെയ്തത്. വനിതാ സൈനികർക്കു തങ്ങളുടെ തോപ്പിക്ക് അടിയിലോ പട്ടാളവേഷത്തിന്‍റെ നിറത്തിനോടു ചേരുന്ന നിറത്തിലുള്ള ശിരോവസ്ത്രങ്ങളോ ഇനിമുതൽ ധരിക്കുവാൻ സാധിക്കും.

2010 ൽ യൂണിവേഴ്സിറ്റി കാന്പസുകളിലും 2013ൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യുഷനുകളിലും 2014 ൽ ഹൈസ്കൂളുകളിൽ ശിരോവസ്ത്രത്തിനുണ്ടായിരുന്ന വിലക്ക് സർക്കാർ ഉപേക്ഷിച്ചിരുന്നു.