09:33 pm 13/2/2017
എബി മക്കപ്പുഴ
ഡാളസ്:തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തില്‍ വന്നതിന് ശേഷം തന്റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത കാണിക്കുന്ന ട്രംപ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ലോക നേതാക്കള്‍ക്ക് മാതൃക.
തീവ്രവാദ സംഘടനകള്‍ രാജ്യത്തെ പൗരന്മാരെ വിഘടിപ്പിക്കുന്ന സമയമാണിത്. ഈ സമയത്ത് അമേരിക്കന്‍ ജനതയെ മര്യാദ, അന്തസ്, സ്നഹം, പിന്തുണ എന്നിവയുടെ അന്തരീക്ഷത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള രക്ഷാനടപടികളെടുക്കുകയാണ് വേണ്ടതെന്നാണ് പ്രസിഡണ്ട് ട്രംപിന്റെ വാദം.
ആദ്യം എടുത്ത് തീരുമാനങ്ങളില്‍ ഒന്നായിരുന്നു മെക്സിക്കന്‍ മതില്‍. മെക്സിക്കോയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹം തടയുന്നതിനായി മെകിസിക്കന്‍ അതിര്‍ത്തിയില്‍ ഒരു മതില്‍ പണിയുമെന്നും അതിന്റെ ചെലവ് മെക്സിക്കന്‍ സര്‍ക്കാരില്‍ നിന്ന് ഈടാക്കുമെന്നും ട്രംപ് പ്രചാരണ വേളയില്‍ പറഞ്ഞിരുന്നു. അന്ന് തന്നെ അത് വിവാദമായിരുന്നു. അധികാരത്തിലെത്തിയതിന് പിന്നാലെ ട്രംപ് തീരുമാനത്തില്‍ ഒപ്പ് വയക്കുകയും ചെയ്തതോടെ പ്രതിഷേധം കനത്തു.തീരുമാനത്തിനെതിരെ മെക്സിക്കന്‍ പ്രസിഡന്റ് എറിക് പെന നീറ്റോയും രംഗത്തെത്തിയിരുന്നു. ഇത് ട്രംപിന്റെ തമാശയാണെന്നും ചിലര്‍ പറഞ്ഞതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുമായി ട്രംപ് രംഗത്തെത്തിയത്. ഇത് താന്‍ നേരമ്പോക്ക് പറഞ്ഞതല്ലെന്നും മതില്‍ ഡിസൈന്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. നിങ്ങള്‍ കാത്തിരിന്നോളു മതിലുയരും വലിയ മതില്‍.അത് പ്രശ്നങ്ങള്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്ന ഏഴു രാജ്യക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള കുടിയേറ്റ വിലക്ക് നിയമം.എന്തൊക്കെ കോലാഹലങ്ങള്‍?
അമേരിക്കയെ സ്നേഹിക്കുന്ന ഏതൊരു പൗരനും സെപ്തംബര് 11 ജീവിതത്തില്‍ മറക്കുമെന്നു തോന്നുന്നില്ല. എത്ര ജീവിതങ്ങള്‍ ആ ദുരന്തത്തില്‍ എറിഞ്ഞു ചാമ്പലായി.
(നാട്ടില്‍ എന്നോടൊപ്പം അദ്യാപനം നടത്തിയിരുന്ന പ്രിയപ്പെട്ട വത്സയുടെ വേര്‍പാട് എന്നെ സംബദ്ധിച്ചടത്തോളം വലിയ ഒരു ആഘാതമായിരുന്നു. സെപ്തംബര് 11 ലൂടെ നഷ്ടപ്പെട്ട നിരവധി ജീവിതങ്ങള്‍……ലോക ജനതയുടെ മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവം. ഇനിയും മേലില്‍ ആവര്‍ത്തിക്കരുത്. ഒരു രാജ്യത്തത്തിന്റെ സുരക്ഷയെ സംബന്ധിച്ച് ഭരണാധികാരി മുന്‍ കരുതല്‍ എടുക്കുന്നതില്‍ എന്താണ് തെറ്റ്? അമേരിക്ക കുടിയേറ്റങ്ങളുടെ നാടാണ്. ഏഷ്യയില്‍ നിന്ന് അമേരിക്കയിലെ ആദ്യ നിവാസികളായ റെഡ് ഇന്ത്യന്‍സ് എത്തുന്നതോടെ ആരംഭിക്കുന്നു അമേരിക്കന്‍ കുടിയേറ്റചരിത്രം. കൊളംബസിന്റെ അമേരിക്കന്‍ പര്യവേക്ഷണമാണ് യൂറോപ്യനെ അമേരിക്കന്‍ മണ്ണിലെത്തിച്ചതും ഇന്ന് കാണുന്ന രീതിയില്‍ രൂപാന്തരപ്പെടുത്തിയതും.
കുടിയേറ്റക്കാരുടെ നാടായ അമേരിക്ക ഇപ്പോള്‍ കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് മാധ്യമങ്ങളുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരുടെയും ആരോപണം.ഒരു കാര്യം നാം മനസിലാക്കണം.കോടതി സ്റ്റേ ചെയ്ത പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചതാകട്ടെ, സ്കോട്ലാന്റില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ മേരിയുടെ പുത്രന്‍ ട്രംപും. അദ്ദേഹത്തിന്റെ ഭാര്യ മെലാനിയയും കുടിയേറ്റക്കാരിയാണ്.ട്രംപും കുടിയേറ്റക്കാരില്‍ ഉള്‍പെട്ടവനാണ്.അങ്ങനെയുള്ള ട്രംപ് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചതാകട്ടെ കുടിയേറ്റക്കാരെയല്ല.അമേരിക്കയുടെ നിയമ ലംഘനം നടത്തുന്നവരെയാണ്.
മറ്റൊരു വശം ട്രംപിനെ അന്തമായി വിമര്ശിക്കുന്നവരായ ഹിന്ദുവോ ക്രിസ്ത്യാനിയോ നിങ്ങളുടെ രാമായണമോ, ബൈബിളോ സ്വതന്ത്രമായി കൈയില്‍ കൊണ്ട് നടക്കുവാനുളള സ്വാതന്ത്ര്യം മുസ്ലിം രാഷ്രത്തില്‍ സാധിക്കുമോ? നാമെല്ലാം കുടിയേറ്റക്കാരാണ്. കുടിയേറ്റക്കാര്‍ അമേരിയ്ക്കയുടെ നിയമം പാലിക്കണം.കുടിയേറ്റക്കാര്‍ക്ക് പ്രത്യേക നിയമം ഒന്നുമില്ല.
നിയമം അനുസരിച്ചു ജീവിക്കുന്നവര്‍ക്ക് ട്രംപ് നല്ലവനാണ്.വിഘടന വാദികള്‍ക്കും നിയമ ലംഘകര്‍ക്കും ബഹുമാന്യനായ പ്രസിഡന്റ് മോശപ്പെട്ടവനാണ്.