04:20 PM 23/08/2016
തിരുവനന്തപുരം: ആക്രമണകാരികളായ തെരുവ് നായകളെ മരുന്ന് കുത്തിവെച്ച് കൊല്ലാൻ രേഖാമൂലം അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുമെന്ന് മന്ത്രി കെ.ടി ജലീൽ. ഇതിന് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ തനത് ഫണ്ട് മതിയാവില്ലെങ്കിൽ പ്ലാൻഫണ്ടിൽ നിന്ന് ഇതിനുള്ള ചെലവ് കണ്ടെത്താമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മനുഷ്യെൻറ ജീവനാണ് സർക്കാർ വിലനൽകുന്നത്. തദ്ദേശ സ്ഥാപനങ്ങൾ വഴി ഇന്നുതന്നെ ഇത് സംബന്ധിച്ച നിർദേശം നൽകും. മൂന്ന് ബ്ലോക്കുകൾക്ക് ഒരു വന്ധ്യംകരണ യൂനിറ്റ് എന്ന നിലയിൽ ആരംഭിക്കുമെന്നും ഇവിടെ മൃഗ ഡോക്ടറുമാരുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.