ഹൈദരാബാദ്: തെലങ്കാനയിൽ യാത്രക്കാരുമായി പോകുന്ന ലക്ഷ്വറി ബസിന് തീപിടിച്ചു. ബസിലെ 30 യാത്രികരും തലനാരിഴക്ക് രക്ഷെപ്പട്ടു. േഷാർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനിടയാക്കിയതെന്ന് കരുതുന്നു. ഹൈദരാബാദിൽ നിന്ന് 50 കിലോമീറ്റർ അകലെ അലയറിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
ഹൈദരാബാദിൽ നിന്ന് വാറംഗലിലേക്ക് പോവുകയയായിരുന്ന തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിനാണ് തീപിടിച്ചത്. യാത്രക്കിെട എഞ്ചിനിലുണ്ടായ തീെപ്പാരി ഡ്രൈവറുെട ശ്രദ്ധയിൽ പെട്ടു. ഉടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കി. ഇവർ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ബസ് പൂർണമായും കത്തി നശിച്ചു. തെലങ്കാന ഗതാഗത മന്ത്രി പി. മഹേന്ദർ റെഡ്ഡി സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.