12.00 PM 24/01/2017
ഹൈദരാബാദ്: തെലുങ്കാനയിലെ ശങ്കർറെഡ്ഡി ജില്ലയിൽ ട്രക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. ഒഡീഷയിൽ നിന്നുള്ള കെട്ടിട നിർമാണ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇന്ദ്രകരണ് ഗ്രാമത്തിന് സമീപമുള്ള വ്യാവസായിക മേഖലയായിൽ വച്ചായിരുന്നു അപകടമുണ്ടായത്.
കെട്ടിട നിർമാണ സാമഗ്രഹികളുമായി എത്തിയ ട്രക്ക് ഓട്ടോയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. നാലു പേരും തൽക്ഷണം മരിച്ചു. പരിക്കേറ്റ രണ്ടു പേരെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.