ദമാം: സൗദി അറേബ്യയിലെ ദമാമിൽ സ്വിമ്മിംഗ് പൂളിൽ വീണ് മലയാളി സഹോദരങ്ങൾ മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസിന്‍റെ മക്കളായ സഫ്വാൻ (6), സൗഫാൻ (4) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം താമസസ്ഥലത്തെ സ്വിമ്മിംഗ് പൂളിൽ വീണാണ് അപകടമുണ്ടായത്.