09:44 pm 4/5/2017
മനു തുരുത്തിക്കാടന്‍
ലോസ്ഏഞ്ചലസ്: അമേരിക്കന്‍ മലയാളികള്‍ ഇതിനോടകം ഏറ്റെടുത്ത ഈ വര്‍ഷത്തെ മികച്ച ഷോ ‘ദിലീപ് ഷോ 2017’ ഈ ശനിയാഴ്ച ലോങ്ങ് ബീച്ചില്‍ അരങ്ങേറും. അറ്റ്ലാന്റിക് അവന്യൂവിലുള്ള ഡേവിഡ് സ്റ്റാര്‍ ഹൈസ്ക്കൂള്‍ ഓഡിറ്റോറിയത്തിലാണ് മികച്ച പ്രതികരണം നേടി മുന്നേറുന്ന ഷോയ്ക്ക് വേദിയാകുന്നത്.ഗായകനും, സംവിധായകനുമായ നാദിര്‍ഷായാണ് ഷോ അണിയിച്ചൊരുക്കിയിരിക്കുന്നത്.
ദിലീപ്, കാവ്യാമാധവന്‍ നമിതാപ്രമോദ്, രമേഷ് പിഷാരടി, ധര്‍മ്മരാജന്‍ ബോള്‍ഗാട്ടി, റിമി ടോമി, ഹരിശ്രീ യൂസഫ് തുടങ്ങി 25 ഓളം കലാകാരന്‍മാരാണ് ഷോയില്‍ പങ്കെടുക്കുക. ക്രിയേറ്റീവ് എന്ററ്റര്‍പ്രൈസസ് ഏറ്റെടുത്തിരിക്കുന്ന ഷോയ്ക്ക് നല്ല പ്രതികരണമാണ് ലോസ് ഏഞ്ചലസ് മലയാളികള്‍ നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സോദരന്‍ വര്‍ഗീസ്: 310 895 6186.