ദിലീപ് ഷോ 2017 ജനകീയമാക്കി ടൊറന്റോ മലയാളി പ്രേക്ഷകര്‍

11:22 am 30/3/2017

– ജീമോന്‍ റാന്നി
Newsimg1_76171672
ടൊറന്റോ: ബ്ലൂ സ്റ്റാര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ മെയ് 12ന് ടൊറന്റോയില്‍ വച്ച് നടത്തപ്പെടുന്ന ‘ദിലീപ് ഷോ 2017’ എങ്ങും മികച്ച പ്രതികരണം. 2015 മുതല്‍ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ കൂടി പല സാമൂഹിക നല്‍മകള്‍ക്കും തുടക്കം കുറിച്ച ബിഎസ്ഇ(ആടഋ) നടത്തുന്ന മൂന്നാമത് സ്‌റ്റേജ് ഷോയാണ് ദിലീപ് ഷോ.

മെയ് 12ന് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ഓക്ക് വില്ലിലുള്ള ‘ദി മീറ്റിംഗ് ഹൗസ്’ ല്‍(ഠവല ങലലശേിഴ ഒീൗലെ) വച്ചാണ് ഷോ സംഘടിപ്പിച്ചിരിയ്ക്കുന്നത്. നാദിര്‍ഷയുടെ സംവിധാന മികവില്‍ ജനപ്രിയ നായകന്‍ ദിലീപ്, രമേഷ് പിഷാരടി, ധര്‍മ്മജന്‍, കാവ്യാമാധവന്‍, നമിത, സ്വാസിക തുടങ്ങി 25 ല്‍ പരം കലാപ്രതിഭകളാണ് ഈ ഷോയില്‍ അണിനിരക്കുന്നത്.

നോര്‍ത്ത് അമേരിക്കന്‍ മലയാളി കലാസ്വാദകര്‍ ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും മികച്ച ഷോ തന്നെയായിരിയ്ക്കും ‘ദിലീപ് ഷോ 2017’ എന്ന് ഇതിന്റെ സംഘാടകര്‍ അഭിപ്രായപ്പെട്ടു. ഷോയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപ്പെടുക.

രാജീവ് രാജേന്ദ്രന്‍416 873 2360
അജു വര്‍ഗീസ് 647 894 2512, ശ്രീകാന്ത് 647 835 9311
ജെറാള്‍ഡി ജെയിംസ647 705 3289, രാജി647 858 5345