07:19 pm 13/10/2016
– ജോയ് തുമ്പമണ്‍

ഡാലസ്: ഒക്ടോബര്‍ 16-നു വൈകിട്ട് 6 മണി മുതല്‍ ‘നിന് സ്നേഹം പാടിടുവാന്‍’ എന്ന ക്രിസ്തീയ സംഗീത സായാഹ്നം ഐ.പി.സി ഹെബ്രോണ്‍ ചര്‍ച്ചില്‍ വച്ചു നടക്കുന്നതാണ്.
സ്നേഹസാഗരമായ ശ്രീയേശുവിന്റെ ദിവ്യസ്നേഹത്തെ പ്രകീര്‍ത്തിക്കുന്ന ആത്മീക ഗാനങ്ങള്‍ ആലപിക്കുന്നത് ക്രൈസ്തവ ലോകത്തിന്റെ പ്രസിദ്ധരായ ഗായകരാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിലധികം നൂറുകണക്കിനു ക്രൈസ്തവ ഗാനങ്ങള്‍ ആലപിച്ച ജോസ് പ്രകാശ് നേതൃത്വം കൊടുക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസ് പ്രകാശ്/എസ്.പി. ജയിംസ് (214 334 6962).
