ദീപ്​തി നിഷാദ്​ രാജിവെച്ചു.

01:38 pm 12/10/2016
download (9)

കണ്ണൂർ: വ്യവസായ വകുപ്പ്​ മന്ത്രി ഇ.പി ജയരാജ​െൻറ ബന്ധുവും കേരള ക്ലേയ്​സ്​ ആൻറ്​ സെറാമിക്​സ്​ ജനറൽ മാനേജരുമായ ദീപ്​തി നിഷാദ്​ രാജിവെച്ചു. രാജിക്കത്ത്​ ക്ലേയ്​സ്​ ആൻറ്​ സെറാമിക്​സ്​ ചെയർമാന്​ നാളെ കൈമാറും. ഇ.പി ജയരാജ​െൻറ ജേഷ്​ഠ​െൻറ മക​െൻറ ഭാര്യയാണ്​ ദീപ്​തി നിഷാദ്​ . ദീപ്​തി നിഷാദിനെ നിയമിച്ചത്​ മുതൽ തന്നെ പാർട്ടിക്കുള്ളിൽ വൻ എതിർപ്പുകൾ ഉണ്ടായിരുന്നു. പാപ്പിനശ്ശേരി ലോക്കൽ കമ്മിറ്റിയും മൊറാഴ ഏരിയാ കമ്മിറ്റിയും സംസ്​ഥാന നേതൃത്വത്തിന്​ കത്തയക്കുകയും ചെയ്​തിരുന്നു.

ബന്ധു നിയമനം സി.പി.എമ്മിൽ പുകയുന്നതിനിടെയാണ്​ മന്ത്രി ബന്ധുവി​െൻറ രാജി. പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത്​ മന്ത്രി ബന്ധുക്കളെ നിയമിച്ചതിന്​ പുറമേ ഗവൺമെൻറ്​ പ്ലീഡർമാരായി പാർട്ടി നേതാക്കളുടെ ആശ്രിതരെ വ്യാപകമായി നിയമിച്ചതും വിവാദമായിരിക്കുകയാണ്​. ബന്ധുനിയമനത്തില്‍ തിരുത്തല്‍ നടപടിയുണ്ടാകുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്​തമാക്കിയിരുന്നു. 14ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബന്ധുനിയമന വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മന്ത്രി ഇ പി ജയരാജനുമായി ഇന്ന്​ രാവിലെ എ.കെ.ജി സെൻററിൽ കൂടിക്കാഴ്​ച്ച നടത്തിയിരുന്നു.