ദീപ കര്‍മാക്കര്‍ ജിംനാസ്റ്റിക്സ് ഫൈനലില്‍

11:01AM 08/08/2016
download
റിയോ ഡി ജനീറോ : ഇന്ത്യന്‍ താരം ദീപ കര്‍മാക്കറിന് ചരിത്ര നേട്ടം. ജിംനാസ്റ്റിക്സ് ദീപ ഫൈനലില്‍ കടന്നു. ജിംനാസ്റ്റിക്സില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ദീപ. ഇന്നലെ രാത്രി ആരംഭിച്ച യോഗ്യത റൗണ്ട് മല്‍സരങ്ങളില്‍ അവസാന യോഗ്യത മാര്‍ക്കായ 8ാം സ്ഥാനത്തോടെയാണ് ദീപ ചരിത്രത്തില്‍ ഇടം നേടിയത്. ജിംനാസ്​റ്റിക്കിലെ അൺ ഇൗവൻ ബാർസ്​ വിഭാഗത്തിലാണ്​ നേട്ടം. ആഗസ്റ്റ്14നാണ് ഈ ഇനത്തില്‍ ഫൈനല്‍ മല്‍സരം നടക്കുക. ആദ്യ മൂന്ന്​ ഡിവിഷനുകൾ അവസാനിക്കു​േമ്പാൾ വോൾട്ട്​ ഇനത്തിൽ ആറാം സ്​ഥാനത്തായിരുന്നു ദീപ, എന്നാൽ നാലാം ഡിവിഷനിൽ എഴാം സ്​ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടെങ്കിലും എട്ടാം സ്​ഥാനം നിലനിർത്തിയാണ്​ ദീപ ഫൈനൽ യോഗ്യത നേടിയത്​.

1964 പുരുഷ വിഭാഗത്തിലാണ്​ ഇന്ത്യ അവസാനമായി യോഗ്യത നേടിയത്​. ആർട്ടിസ്​റ്റിക്ക്​ ജിംനാസ്​റ്റിക്കിൽ വോൾട്ട്​ ,അൺ ഇൗവൻ ബാർ, ബാലൻസ്​ ബീം, ഫ്​ളോർ എക്​സസൈസ്​ ,എന്നീ വിഭാഗങ്ങളിലാണ്​ ദീപ മൽസരിച്ചത്​. എന്നാൽ ബോൾട്ട്​ ഒഴികെയുള്ള വിഭാഗങ്ങളിൽ മികച്ച പ്രകടനം നടത്താൻ ദീപക്ക്​ സാധിച്ചില്ല.