ദുബായില്‍ റഷ്യന്‍ സുന്ദരിയുടെ സാഹസിക ഫോട്ടോ ഷൂട്ട്

08:20 am 17/2/2017
Newsimg1_6080083

ലൈക്കുക്കളുടെ എണ്ണം കുതിച്ചുയരാന്‍ ജീവന്‍ പണയം വച്ചും സെല്‍ഫി ചിത്രങ്ങള്‍ പകര്‍ത്തുന്നവര്‍ ഏറെയാണ്. പക്ഷേ ഇതിലൂടെ ജീവിതം ഹോമിക്കപ്പെട്ടവര്‍ ഏറെയാണ്. എന്നിരുന്നാലും ഇതിനു സമാനമായ സംഭവം അരങ്ങേറിയത് ദുബായിലാണ്. തന്റെ ഇന്‍സ്റ്റഗ്രാം പേജ് അലങ്കരിക്കാനായി മരണത്തെ വെല്ലുവിളിച്ചു ചിത്രങ്ങള്‍ പകര്‍ത്തിയ റഷ്യന്‍ സുന്ദരിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം.

വിക്കി ഒഡിനിറ്റ്‌കോവ എന്ന 23 കാരിയാണ് ആയിരമടി ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ തന്റെ സുഹൃത്തിന്റെ ഒറ്റക്കൈയില്‍ത്തുങ്ങി ചിത്രങ്ങള്‍ പകര്‍ത്തിയത്. 1,004 അടി ഉയരമുള്ള കയാന്‍സ് ടവറിന്റെ മുകളിലായിരുന്നു യുവതിയുടെ സാഹസിക ഫോട്ടോ ഷൂട്ട്.

ടവറിന്റെ മുകളിലെത്തിയ വിക്കി ഒരു വലിയ ബീമില്‍ നിന്ന ശേഷം സുഹൃത്തിന്റെ കൈയില്‍ പിടിച്ചു പിന്‍വശത്തേക്കു വളഞ്ഞാണ് ആദ്യം ഫോട്ടോയ്ക്കു പോസ് ചെയതത്. എന്നാല്‍ ഈ ചിത്രങ്ങള്‍ക്കു മികവു പോരെന്നു തോന്നിയതിനാല്‍ കൂട്ടുകാരന്റെ കൈയില്‍പിടിച്ച് ബീമില്‍ നിന്നിറങ്ങി തൂങ്ങിക്കിടന്നാണ് രണ്ടാം വട്ടം ചിത്രങ്ങള്‍ക്കു പോസ് ചെയ്തത്. ഈ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടതോടെ വിക്കി സാഹസ ഫോട്ടോഷൂട്ട് അവസാനിപ്പിക്കുകയായിരുന്നു.

പേടിയുണ്ടായിരുന്നെങ്കിലും തന്റെ സുഹൃത്തിന്റെ കരബലത്തില്‍ വിശ്വാസമുണ്ടായിരുന്നതുകൊണ്ടാണ് സാഹസചിത്രങ്ങള്‍ക്കു തയാറായതെന്നു വിക്കി പറഞ്ഞു. ജീവന്‍പണയം വച്ചു വിക്കി ചിത്രങ്ങള്‍ എടുത്തത് എന്തായാലും വെറുതെയായില്ല. ആകാശത്തിനും ഭൂമിക്കും മധ്യേ തൂങ്ങിക്കിടക്കുന്ന വിക്കിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.