07:58 am 17/1/2017
ഇസ്ലാമാബാദ്: ദുരഭിമാന കൊലയുടെ കൊലയുടെ പേരില്‍ പതിനെട്ടുകാരി യുവതിയുടെ മരണത്തില്‍ കുട്ടിയുടെ മാതാവിനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പാക്കിസ്ഥാനിലെ ീകര വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്.
കുടുംബത്തിന്‍െറ അനുമതിയില്ലാതെ വിവാഹിതയായ 18കാരിയെ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. സീനത്ത് റഫീഖ് എന്ന 18കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മാതാവ് പര്‍വീണ്‍ ബിബിയും സഹോദരനും ചേര്‍ന്ന് സീനത്തിനെ കൊലപ്പെടുത്തുകയായിരുന്നുവത്രെ. കൊല നടത്തിയശേഷം പര്വീണ്തന്നെയാണ് ഈ വിവരം പൊലീസിനെ അറിയിച്ചത്. കുടുംബത്തിന്‍െറ അഭിമാനം രക്ഷിക്കാന്‍വേണ്ടിയാണ് കൊല നടത്തിയതെന്ന് ഇവര്‍ കോടതിയില്‍ മൊഴി നല്കി.
ദുരഭിമാനക്കൊലക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന നിയമം പാക് പാര്‍ലമെന്റ് ഏതാനും മാസം മുമ്പ് പാസാക്കിയിരുന്നു. അതിനുശേഷം ആദ്യമായാണ് ഒരാള്‍ക്ക് കോടതി വധശിക്ഷ വിധിക്കുന്നത്.

