08:27 am 3/2/2017
ദുൽഖറിനെ നായകനാക്കി അമൽ നീരദ് ടീം ഒരുക്കുന്ന സിനിമയ്‍ക്ക് പേരിട്ടു. സിഐഎ എന്നാണ് സിനിമയുടെ പേര്. പാലാ രാമപുരം സ്വദേശിയായ അജിയായാണ് ദുൽഖർ ചിത്രത്തിൽ അഭിനയിക്കുന്നത്.
പാല, കോട്ടയം, ഭരണങ്ങാനം, രാമപുരം, ടെക്‌സസ് തുടങ്ങിയവിടങ്ങളാണ് സിനിമയുടെ ലൊക്കേഷന്‍. ഛായാഗ്രാഹകൻ സി കെ മുരളീധരന്റെ മകൾ കാർത്തികയാണു നായിക. രണദിവെയാണു ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധായകന്‍.