08:11 pm 9/2/2017
– രാജന്‍ ആര്യപ്പള്ളില്‍
അറ്റ്‌ലാന്റ: ഇരുപത്തിരണ്ടാമതു നോര്‍ത്ത് അമേരിക്കന്‍ ദൈവസഭ സമ്മേളനം ഹൂസ്റ്റണ്‍ ജോര്‍ജ്ജ് ബുഷ് രാജ്യാന്തര വിമാനത്താവളത്തിനടുത്തുള്ള ഹില്‍ട്ടണ്‍ ഹോട്ടലില്‍ ജൂലൈ 13 മുതല്‍ 16 വരെ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. അമേരിക്കയിലും കാനഡായിലുമുള്ള ദൈവസഭ വിശ്വാസികളുടെയും ഹൂസ്റ്റണിലുള്ള എല്ലാ സുവിശേഷ സ്‌നേഹികളുടെയും ഈ ആത്മീയ സംഗമം എല്ലാ നിലയിലും വിജയപ്രദമാക്കാനുള്ള വിപുലമായ ക്രമീകരണങ്ങള്‍ നാഷണല്‍-ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. ഈ വര്‍ഷത്തെ സമ്മേളനത്തില്‍ ദൈവസഭകളുടെ ജനറല്‍ ഓവര്‍സിയര്‍ ആയിരിക്കുന്ന റവ. ടിം ഹില്ലിനെ കൂടാതെ കേരളത്തില്‍ നിന്നും റവ. പി.ഐ.ഏബ്രഹാം (കാനം അച്ചന്‍), പാസ്റ്റര്‍ അനീഷ് ഏലപ്പാറ എന്നിവര്‍ മുഖ്യ പ്രസംഗകരായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു. കൂടാതെ അമേരിക്കയിലും കേരളത്തിലുമുള്ള പ്രഗല്‍ഭരായ മറ്റു ദൈവദാസന്മാരും വചനം പ്രഘോഷിക്കും.
സമ്മേളനത്തിന്റെ ആദ്യ റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് മീറ്റിങ്ങ് നവംബര്‍19ന് ലോക്കല്‍ കോര്‍ഡിനേറ്റര്‍ റവ. ജോണ്‍ തോമസിന്റെ അധ്യക്ഷതയില്‍ ഹൂസ്റ്റണില്‍ നടന്നു. ദേശീയ സമ്മേളനത്തിന്റെ ആദ്യ റജിസ്‌ട്രേഷന്‍ ഹൂസ്റ്റണ്‍ പ്രതിനിധി റവ. സണ്ണി താഴാം പള്ളത്തില്‍ നിന്നും നാഷണല്‍ പ്രസിഡന്റ് റവ. മാത്യു കെ. ഫിലിപ്പ് സ്വീകരിച്ചു. പാസ്റ്റര്‍ ടി. തോമസ് മുഖ്യാതിഥി ആയിരുന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റര്‍ ബഞ്ചമിന്‍ തോമസ്, ബിജു തോമസ്, ബിനോയ് മാത്യു, റോബിന്‍ രാജു, ഡോ. ജോളി ജോസഫ് എന്നിവര്‍ സംബന്ധിക്കുകയും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു സംസാരിക്കുകയും ചെയ്തു. റവ. സണ്ണി താഴാം പള്ളം സ്വാഗതവും ഡോ. വര്‍ക്കി തോമസ് നന്ദിയും പറഞ്ഞു. വിവിധ സഭകളില്‍ നിന്നും ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കുകയും ആശംസ അറിയിക്കുകയും ചെയ്തു. ഗുഡ് ന്യൂസിനെ പ്രതിനിധികരിച്ച് ബ്രദര്‍ വെസ്ലി മാത്യു ആശംസ അറിയിച്ചു.
ജനുവരി അവസാന വാരാന്ത്യത്തില്‍ ടെന്നസി, അറ്റ്‌ലാന്റ എന്നിവിടങ്ങളില്‍ പ്രമോഷണല്‍ മീറ്റിങ്ങുകള്‍ നടത്തി. എല്ലാ സ്ഥലങ്ങളില്‍ നിന്നും നല്ല പ്രോത്സാഹനവും പിന്തുണയും ലഭിക്കുന്നുണ്ട്. ഏപ്രില്‍ 30 നു മുന്‍പായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് താമസം, ആഹാരം, റജിസ്‌ട്രേഷന്‍ എന്നിവയില്‍ നല്ല നിരക്കില്‍ ഡിസ്കൗണ്ട് ലഭിക്കുമെന്നതിനാല്‍ രജിസ്‌ട്രേഷനും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ആയതിനാല്‍ സമ്മേളനത്തിന് കടന്നുവരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 30 നു മുന്‍പായി രജിസ്റ്റര്‍ ചെയ്താല്‍ റജിസ്‌ട്രേഷനില്‍ ഇളവും സമ്മേളനസ്ഥലത്തു തന്നെ താമസ സൗകര്യവും ലഭിക്കുന്നതാണ്. ഫെബ്രുവരി രണ്ട ാം വാരാന്ത്യത്തില്‍ ന്യുയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലഡല്ഫിയ എന്നിവിടങ്ങളിലും മാര്‍ച്ച് പതിനൊന്നിന് ഡാലസിലും പ്രമോഷണല്‍ മീറ്റിങ്ങുകള്‍ നടക്കുമെന്ന് പ്രസിഡന്റ് റവ. മാത്യു കെ. ഫിലിപ്പ് പ്രസ്താവിച്ചു. അതിനുള്ള ക്രമീകരണങ്ങള്‍ സ്റ്റേറ്റ് പ്രതിനിധികള്‍ ചെയ്തു വരുന്നു.
സഹോദരിമാരുടെ പ്രത്യേക സമ്മേളനത്തിനുള്ള ക്രമീകരണങ്ങള്‍ സഹോദരിമാരായ ഡോ. ജോളി ജോസഫ്, ഗ്ലോറി ജോസഫ്, സൂസന്‍ ജോസഫ്, സൂസന്‍ ഡേവിഡ്, ഏലിയാമ്മ തോമസ്, ബിനി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.ഈ വര്‍ഷം യുവജനങ്ങള്‍ക്കായി വ്യാഴാഴ്ചമുതല്‍ തന്നെ പ്രത്യേക മീറ്റിങ്ങുകള്‍ ഉണ്ട ായിരിക്കുന്നതാണ്. കോണ്‍ഫറന്‍സില്‍ ആദിയോടന്തം ദൈവസഭയുടെ മൂന്നും നാലും തലമുറകളില്‍ ഉള്ള നമ്മുടെ യുവജനങ്ങള്‍ തന്നെ ആയിരിക്കും യുവജനവിഭാഗത്തില്‍ ദൈവവചനം പ്രഘോഷിക്കുന്നത് എന്ന് യൂത്ത് കോര്‍ഡിനേറ്റര്‍ ബ്രദര്‍ റോബിന്‍ രാജു പ്രസñാവിച്ചു. സമ്മേളനത്തിന്റെ അനുഗ്രഹത്തിനായി റവ. സാംകുട്ടി മാത്യുവിന്റെ നേതൃത്വത്തില്‍ എല്ലാ ഞായറാഴ്ചയും വൈകുന്നേരം 8:00 (സെന്ററല്‍) മണിക്ക് പ്രത്യേക പ്രാര്‍ത്ഥന നടന്നുവരുന്നു. പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ 712.432.9900 (ആക്സ്സസ് കോഡ് 279505) എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. എന്തുകൊണ്ട ും ഈ വര്‍ഷത്തെ സമ്മേളനം അനുഗ്രഹമായിതീരും എന്നതിന് രണ്ട് പക്ഷമില്ല. റവ. മാത്യു കെ. ഫിലിപ്പ്, റവ. ബഞ്ചമിന്‍ തോമസ്, ബ്രദേഴ്‌സ് ബിജു തോമസ്, ബിനോയ് മാത്യു, റോബിന്‍ രാജു, സിസ്റ്റര്‍ ജോളി ജോസഫ്, പാസ്റ്റര്‍ ജോണ്‍ തോമസ് എന്നിവരാണ് ഈ സമ്മേളനത്തിന് നേതൃത്വം കൊടുക്കുന്നതെന്ന് ഷാജി വെണ്ണിക്കുളം (മീഡിയ കോര്‍ഡിനേറ്റര്‍ ) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡബ്ലുഡബ്ലുഡബ്ലു.നോര്‍ത്തമേരിക്കന്‍സിഓജി.ഓഗ്