06:45 pm 7/4/2017
ന്യൂഡൽഹി: ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് ബിജെപി നേതാവ് തരുണ്‍ വിജയ് നടത്തിയ പ്രസ്താവന വിവാദമായി. ദക്ഷിണേന്ത്യക്കാരായ കറുത്തനിറക്കാർ ചുറ്റുപാടും ജീവിക്കുന്നുണ്ടെന്നും അവര്‍ക്കൊപ്പം ജീവിക്കുന്ന തങ്ങള്‍ ആഫ്രിക്കക്കാരെ ആക്രമിക്കില്ലെന്നുമായിരുന്നു നേതാവിന്റെ പ്രതികരണം.
നൈജീരിയക്കാര്‍ക്കെതിരായ ആക്രമണത്തെക്കുറിച്ചുള്ള അൽ ജസീറ ചാനല്‍ ചര്‍ച്ചയിലാണ് ബിജെപി നേതാവിന്റെ വിവാദ പരാമർശം. എന്നാൽ സംഭവത്തിൽ പിന്നീട് തരുൺ വിജയ് മാപ്പു പറയുകയും ചെയ്തു.