ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ദളിത് ഗവേഷക വിദ്യാർഥിയുടെ മരണം ആത്മഹത്യ തന്നെയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എയിംസിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് മരണകാരണം ശ്വാസംമുട്ടിയാണെന്ന് കണ്ടെത്തിയത്. വിദ്യാർഥിയുടെ ശരീരഭാഗത്ത് മുറിവുകളൊന്നും കണ്ടെത്താനുമായില്ലെന്ന് പോസ്റ്റ് മോർട്ടം പറയുന്നു.
ജെഎൻയു സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസ് എംഫിൽ വിദ്യാർഥി മുത്തു കൃഷ്ണനെയാണ് (28) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയാണ് മുത്തു. തിങ്കളാഴ്ച സൗത്ത് ഡൽഹി മുനിർകയിൽ സുഹൃത്തിന്റെ വീട്ടിലായിരുന്നു സംഭവം. എന്നാൽ സംഭവത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം രാജ്യസഭയിൽ ആവശ്യപ്പെട്ടു. സിപിഐ നേതാവ് ഡി. രാജയാണ് ആവശ്യം ഉന്നയിച്ചത്.
–