മമ്മൂട്ടി ചിത്രം ‘ദ ഗ്രേറ്റ് ഫാദർ’ ആദ്യ ദിന കളക്ഷനിൽ പുലിമുരുകനെ മറികടന്നെന്ന് നിർമാതാക്കൾ. മലയാളത്തിലെ എക്കാലത്തെയും വലിയ ആദ്യദിന കളക്ഷനാണ് ചിത്രത്തിന് ലഭിച്ചുവെന്നാണ് നിർമാതാക്കളുടെ അവകാശവാദം. 4.31 കോടി രൂപയാണ് ആദ്യദിന കളക്ഷൻ. 4.05 കോടിയായിരുന്നു ബോക്‌സ്ഓഫീസില്‍ 150 കോടി നേടിയ പുലിമുരുകിെൻറ ആദ്യദിന കളക്ഷന്‍.
ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ഹനീഫ് അദീനിയാണ്.