ധര്‍മ്മജനും പിഷാരടിയും മലയാളികളുടെ ചുണ്ടിലെ ചിരി കോമഡിയുടെ പൂരവുമായി ദിലീപ് ഷോ

08:53 am 18/4/2017

– ബിജു കൊട്ടാരക്കര

മൈ ബോസ് എന്ന സിനിമയിലെ നാട്ടുമ്പുറത്തുകാരനായ ചായക്കടക്കാരനെ ആരും മറക്കുമെന്നു തോന്നുന്നില്ല. പ്രിയ എന്ന മള്‍ട്ടി നാഷണല്‍ കമ്പനി ഹെഡിന് മുന്‍പില്‍ വിയര്‍പ്പുനാറ്റവുമായി വന്നു നില്‍ക്കുന്ന ചായക്കടക്കാരന്‍. ഈ കഥാപാത്രത്തിന് ജീവന്‍ നല്‍കിയ ധര്‍മ്മജന്‍ മലയാളി എങ്ങനെ മറക്കും. മിമിക്രി എന്ന ജനകീയ കലയിലൂടെ മലയാളികളെ ഉള്ളു തുറന്ന് ചിരിപ്പിച്ചുകൊണ്ടായിരുന്നു ധര്‍മ്മജന്റെ വരവ്. ബഡായി ബംഗ്‌ളാവ് എന്ന ജനകീയ പരമ്പരയിലൂടെ ഹാസ്യത്തിന് പുതിയ മുഖം നല്‍കിയ രമേഷ് പിഷാരടിക്കൊപ്പം ധര്‍മ്മജനും കൂടി ആയപ്പോള്‍ മലയാളിക്ക് ലഭിച്ചത് വൈതൃകങ്ങള്‍ ഇല്ലാത്ത രസികന്‍ ചിരിയരങ്ങാണ്. കുടുംബ സദസുകളുടെ ഹരമായി പിഷാരടി ധര്‍മ്മജന്‍ കൂട്ടുകെട്ട്, ഈ പേരുകള്‍ കേട്ടാല്‍ മതി ഏതു മലയാളികളുടെ ചുണ്ടിലും ചിരി വിടരും. ഈ ചിരി ഏതാണ്ട് രണ്ടുമണിക്കൂര്‍ നിലനിര്‍ത്താന്‍ ധര്‍മ്മജനും പിഷാരടിയും അമേരിക്കയില്‍ എത്തുന്നു.

നാദിര്‍ഷയും ദിലീപും ഒന്നിക്കുന്ന ഷോ ഏപ്രില്‍ 28, 2017 ലാണ് ഇവരുടെ അതിശയിപ്പിക്കുന്ന പ്രകടനം അമേരിക്കയില്‍ തുടങ്ങുന്നത്. അമേരിക്കന്‍ മലയാളികള്‍ ഇന്നുവരെ കാണാത്ത കോമഡി രംഗങ്ങളുമായാണ് ഇരുവരും അമേരിക്കയില്‍ എത്തുന്നത്. ഒപ്പം നാദിര്ഷയുടെയും ചിരിയുടെ രാജാവായ ദിലീപിന്റെയും സാന്നിധ്യവും. ചിരിയുടെ പൊടിപൂരത്തിനു ഇനി ദിവസങ്ങള്‍ മാത്രം.

മിമിക്രി, റിയാലിറ്റി ഷോ, ടി.വി, സിനിമാ മേഖലയിലെ സജീവ സാന്നിധ്യമാണ് ഇപ്പോള്‍ പിഷാരടി. ഒരു സ്‌റ്റേജ് എങ്ങനെ കൊണ്ടുപോകണമെന്ന് പിഷാരടിക്കറിയാം. സദസിലുള്ള ആയിരങ്ങളെ കയ്യിലെടുക്കുക എന്നത് ദുഷ്കരമായ ദൗത്യം ആണെങ്കിലും പിഷാരടി എത്തിയാല്‍ പിന്നെ ഷോയുടെ ഗതി മാറും. കാണികള്‍ കണ്ണും കാതും കൂര്‍പ്പിച്ചു ചിരിക്കാന്‍ തയാറെടുക്കും. വാചകക്കസര്‍ത്തും, അശ്ലീലച്ചുവ ഇല്ലാതെയും സാമൂഹികവിമര്‍ശനമുള്‍ക്കൊള്ളുന്ന സ്വാഭാവിക അവതരണമാണ് പിഷാരടിയെ അവതരണകലയിലെ വ്യത്യസ്തനാക്കുന്നത്. കുടുംബ സദസുകള്‍ക്കു പ്രിയങ്കരരായ ഇവരുടെ വരവ് അമേരിക്കന്‍ മലയാളികള്‍ ആഘോഷമാക്കും. നാദിര്‍ഷ സംവിധാനം ചെയ്തു 26ലധികം കലാകാരന്മാര്‍ അണി നിരക്കുന്ന ഷോയുടെ ഹൈലൈറ്റുകളില്‍ ഏറ്റവും ആകര്‍ഷണം പിഷാരടി ധര്‍മ്മജന്‍ കൂട്ടുകെട്ടിലെ ബെസ്റ്റ് കോമഡി സ്കിറ്റുകള്‍ ആയിരിക്കും. ഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സ്‌പോണ്‌സര്മാരായ യു ജി എം എന്റര്‍ടൈന്‍മെന്റ് ഭാരവാഹികള്‍ അറിയിച്ചു.

അമേരിക്കയിലും കാനഡയിലുമായി ഏപ്രില്‍, മേയ് മാസങ്ങളില്‍ അരങ്ങേറുന്ന മെഗാ ഷോയ്ക്ക് അമേരിക്കയിലും കാനഡയിലുമായി പതിനാറ് വേദികള്‍ ആണുള്ളത്. എല്ലാ വിഭാഗം ആളുകള്‍ക്കും എല്ലാം മറന്നു പൊട്ടിച്ചിരിക്കുവാനുള്ള വകയുമായി എത്തുന്ന പിഷാരടിയും ധര്‍മ്മജനും ഒരു ബഡായി ബംഗ്‌ളാവ് തന്നെ വേദികളില്‍ സൃഷ്ടിക്കും. ഈ ചിരിപ്പൂരം കാണാന്‍ എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും അവസരം ഉണ്ട് പതിനാറു സ്ഥലനങ്ങളില്‍ ആയി നടക്കുന്ന ദിലീപ്‌ഷോയ്ക്കുള്ള ടിക്കറ്റുകള്‍ ഉടന്‍ കരസ്ഥമാക്കുവാന്‍ നാദിര്ഷയും, ദിലീപും യു ജി എം എന്റര്‍ടൈന്‍മെന്റും അഭ്യര്‍ത്ഥിക്കുന്നു. ഇനി ചിരിയുടെ മാമാങ്കത്തിന് അധികം സമയമില്ല. ബിജു കൊട്ടാരക്കര അറിയിച്ചതാണിത്.