05:38 PM 10/09/2016
ധാക്ക: ഗാസിപ്പൂരിലെ തുണി ഫാക്ടറിയിലുണ്ടായ തീപ്പിടുത്തത്തില്‍ 23 പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് രാജ്യ തലസ്ഥാനത്തിന് സമീപത്തെ ഫാക്ടറിയില്‍ ദുരന്തമുണ്ടായത്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ 50 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നാല് നില കെട്ടിടത്തില്‍ പടര്‍ന്ന തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.