07:33 am 22/3/2017
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ മുൻ ഡപ്യൂട്ടി മേയറടക്കം നാലു പേർ വെടിയേറ്റു മരിച്ചു. മുൻ ഡപ്യൂട്ടി മേയർ നീരജ് സിംഗ്, അദ്ദേഹത്തിന്റെ സുഹൃത്ത് അശോക് യാദവ്, ഡ്രൈവർ, ബോഡിഗാർഡ് എന്നിവരാണ് കൊല്ലപ്പെട്ടത്. സിംഗ് സഞ്ചരിച്ച കാറിനു നേർക്ക് അജ്ഞാതർ നിറയൊഴിക്കുകയായിരുന്നു.
വീട്ടിലേക്കു മടങ്ങുന്ന വഴിയായിരുന്നു ആക്രമണം. റോഡിലെ സ്പീഡ് ബ്രേക്കറിനു സമീപം കാർ സാവധാനമാക്കിയപ്പോഴാണ് വെടിവയ്പുണ്ടായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.