നഗ്‌ന പാദനായ അമേരിക്കന്‍ സഞ്ചാരി ഒടുവില്‍ വാഹനമിടിച്ച് മരിച്ചു

12:10 pm 25/1/2017

– പി.പി. ചെറിയാന്‍
Newsimg1_50604623
ഫ്‌ളോറിഡ: നഗ്‌ന പാദനായി അമേരിക്ക ചുറ്റിസഞ്ചരിക്കാന്‍ ഇങ്ങിയ ആള്‍ ഒടുവില്‍ വാഹനമിടിച്ച് മരിച്ചു. മുപ്പത്തിമൂന്നുകാരനായ മാര്‍ക്ക് ബോമര്‍ ആണ് ഫ്‌ളോറിഡയില്‍ വച്ച് വാഹനമിടിച്ച് മരിച്ചത്.

കാലാവസ്ഥ മാറ്റത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ആറു മാസം മുന്പാണ് റോസ് ഐലന്‍റില്‍നിന്നും മാര്‍ക്ക് യാത്ര തിരിച്ചത്. ജനുവരി ഏഴിനാണ്് ഫ്‌ളോറിഡയിലെ തല്‍ഹാസി കടന്നത്. 21ന് ഫ്‌ളോറിഡ 90 ഹൈവേയില്‍ പ്രവേശിച്ച മാര്‍ക്കിനെ അന്പത്തൊന്നുകാരി ഓടിച്ച എസ് യുവി നിയന്ത്രണംവിട്ട് ഇടിച്ചിടുകയായിരുന്നു. ലക്ഷ്യത്തിലേയ്ക്കുള്ള പ്രയാണത്തില്‍ മൂന്നിലൊരുഭാഗം പിന്നിട്ടപ്പോഴാണ് അപ്രതീക്ഷിതമായ മരണം മാര്‍ക്കിന്‍റെ ജീവന്‍ കവര്‍ന്നത്.

എല്ലാ ദിവസവും ബ്ലോഗ് എഴുതാറുള്ള മാര്‍ക്ക് അപകടം സംഭവിച്ച ദിവസം എഴുതിയ ബ്ലോഗില്‍ മരണത്തെക്കുറിച്ചുള്ള സൂചന നല്‍കിയിരുന്നതായി കാണുന്നു.