07:27 am 3/6/2017

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി നജീബിനെ കാണാതായ സംഭവത്തിൽ ഡൽഹി ഹൈകോടതി ഇടപെടലിനെ തുടർന്ന് അന്വേഷണം തുടങ്ങിയ സി.ബി.െഎ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തു. മാസങ്ങളോളം ഡൽഹി പൊലീസ് അന്വേഷിച്ചിട്ടും പരാജയമായതിനെ തുടർന്ന് മാതാവ് ഫാത്തിമ നഫീസ് ഡൽഹി ഹൈകോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സി.ബി.െഎക്കു കൈമാറിയത്.
എം.എസ്സി ബയോടെക്നോളജി വിദ്യാർഥിയായിരുന്ന നജീബിനെ ഒക്ടോബർ 15നാണ് കാണാതായത്. ഹോസ്റ്റലിൽ അന്നു രാത്രി എ.ബി.വി.പി പ്രവർത്തകരുമായി സംഘട്ടനമുണ്ടായിരുന്നതായി പരാതിയുണ്ടായിരുന്നു.
