ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് കാണാതായ നജീബ് അഹ്മദിന്‍െറ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പൊലീസ് റെയ്ഡ്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഉത്തര്‍പ്രദേശിലെ ബദായൂനിലുള്ള വീടുകളില്‍ റെയ്ഡ് നടത്തിയത്. വന്‍ സന്നാഹത്തോടെ എത്തിയ സംഘം വീട്ടുകാരെ കൈയേറ്റത്തിനിരയാക്കിയതായും ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസം നജീബിന്‍െറ സുഹൃത്തിനെ പൊലീസ് ചോദ്യംചെയ്തിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തത്തെുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 15 മുതലാണ് നജീബിനെ ജെ.എന്‍.യു കാമ്പസില്‍നിന്ന് കാണാതാവുന്നത്. അതേസമയം, കുറ്റക്കാരായ എ.ബി.വി.പി പ്രവര്‍ത്തകരെ ഇതുവരെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തയാറായിട്ടില്ല. പൊലീസ് നടപടി തുടക്കത്തിലേ ഏകപക്ഷീയമാണെന്നുള്ള ആരോപണം ശക്തമാണ്.
കുറ്റക്കാരെ നുണപരിശോധനക്ക് വിധേയമാക്കാന്‍ ഡല്‍ഹി ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ പ്രമുഖ അഭിഭാഷകരെ എ.ബി.വി.പി സമീപിച്ചിട്ടുണ്ട്. നുണപരിശോധനയുമായി ബന്ധപ്പെട്ട് പൊലീസ് നോട്ടീസ് നല്കിയതല്ലാതെ തുടര്‍നടപടി സ്വീകരിച്ചിട്ടില്ല.