നടിയെ ആക്രമിച്ച കേസ്; ദിലീപും നാദിര്‍ഷയും ഡിജിപിക്ക് പരാതി നല്‍കി

09:14 ma 25/6/2017

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപും നാദിര്‍ഷയും പോലീസില്‍ പരാതി നല്‍കി. ഡിജിപിക്കാണ് ഇരുവരും പരാതി നല്‍കിയത്. സുനില്‍ കുമാറിന്റെ സഹതടവുകാരന്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. സുനിലിന്റെ സഹതടവുകാരനായ വിഷ്ണു എന്നയാള്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെടുകയും നാദിര്‍ഷയെയും ദിലീപിന്റെ സഹായിയേയും ഇയാള്‍ നിരന്തരം ബന്ധപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.
നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപാണെന്ന് പറയാന്‍ പലകോണുകളില്‍ നിന്നും തങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും പേര് പറയാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നുമായിരുന്നു അവരുടെ ആവശ്യം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണവും ദിലീപ് ഡിജിപിക്ക് കൈമാറി.