നടൻ അക്ഷയ് കുമാറിനും ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‌വാളിനും മാവോയിസ്റ്റ് ഭീഷണി.

03:05 pm 29/5/2017


മുംബൈ: ബോളിവുഡ് നടൻ അക്ഷയ് കുമാറിനും ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‌വാളിനും മാവോയിസ്റ്റ് ഭീഷണി. ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻമാരുടെ കുടുംബത്തിന് ഇരുവരും സാന്പത്തീക സഹായം പ്രഖ്യാപിച്ചിരുന്നു. ഇതാണ് മാവോയിസ്റ്റുകളുടെ വധഭീഷണിക്കു കാരണമെന്നാണ് സൂചന.

ഭീഷണി സന്ദേശമുൾപ്പെട്ട മാവോയിസ്റ്റ് ലഘുലേഖ ഞായറാഴ്ചയാണ് പോലീസിനു ലഭിച്ചത്. ഹിന്ദിയിലും ഗോത്രവർഗ ഭാഷയായ ഗോണ്ടിയിലുമാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇരുവരുടെയും സുരക്ഷ ശക്തമാക്കാനാണ് പോലീസ് തീരുമാനം.