05:52 pm 25/3/2017
തിരക്കഥാകൃത്തും നടനുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന് ഷൂട്ടിംഗിനിടെ പരുക്കേറ്റു. മട്ടാഞ്ചേരിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന് പരുക്കേറ്റത്.
മമ്മൂട്ടി നായകനാകുന്ന സ്ട്രീറ്റ് ലൈറ്റ് എന്ന പുതിയ സിനിമയിലാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷാംദത്ത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.