03:54 pm 16/5/2017
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീൻ പ്രസിഡന്‍റ് മെഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-പലസ്തീൻ പ്രതിനിധികളുടെ യോഗത്തിനു മുന്നോടിയായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ആഭ്യന്തര മന്ത്രാലയ വക്താവ് ഗോപാൽ ബാഗ്‌ലെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരുടെയും ചർച്ചയുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
തിങ്കളാഴ്ച ഇന്ത്യയിലെത്തിയ പലസ്തീൻ പ്രസിഡന്‍റിനും സംഘത്തിനും രാഷ്ട്രപതി ഭവനിൽ ഊഷ്മള വരവേൽപാണ് നൽകിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.