ന്യൂജേഴ്സി: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാംസ്കാരിക പ്രവര്‍ത്തനത്തിലൂടെ മാതൃകയായ ന്യൂജേഴ്സി മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ നാമം, നായര്‍ മഹാമണ്ഡലം എന്നീ സംഘടനകള്‍ സംയുക്തമായി കുടുംബ സംഗമവും, ക്രിസ്തുമസ് പുതു വത്സരാഘോഷവും സംഘടിപ്പിക്കുന്നു. ഡിസംബര്‍ പതിനാറിന് ന്യൂജേഴ്സി രാരിറ്റാന് സെന്റര്‍ എഡിസണ് ഹോട്ടലില്‍ ആണ് പരിപാടികള്‍ നടക്കുക. ന്യൂജേഴ്സിയിലെ സാമൂഹ്യ സാംസകാരിക രംഗത്തെ നിരവധി പ്രഗത്ഭര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ കാണികള്‍ക്കു പുതിയ അനുഭവം ആയിരിക്കുമെന്ന് നാമം,നായര്‍ മഹാമണ്ഡലം സ്ഥാപക ചെയര്‍മാനും, ഫൊക്കനാ കണ്വന്ഷന് ചെയര്‍മാനുമായ മാധവന് ബി നായര്‍ അറിയിച്ചു.
കുടുംബ സംഗമം, ക്രിസ്തുമസ് ആഘോഷം, പുതുവത്സര പിറവി തുടങ്ങി മൂന്നു പരിപാടികളെ ആണ് അന്ന് നടക്കുക. നാമവും, നായര്‍ മഹാമണ്ഡലവും ന്യൂജേഴ്സിയിലെ പ്രവര്‍ത്തനങ്ങളുടെയും, സാംസ്കാരിക ഒത്തുചേരലിന്റെയും ന്യൂജേഴ്സിയിലെ മാതൃകയാണ്. അതുകൊണ്ടു തന്നെ ഈ പ്രസ്ഥാനങ്ങള്‍ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് -പുതുവത്സര ആഘോഷങ്ങള്‍ക്ക് അതിന്റെതായ തനിമയുണ്ട്.
ശാന്തിയുടെയും സമാധനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നു. ലോകം മുഴുവന്‍ പ്രകാശം പകര്‍ന്ന പുല്‍ത്തൊഴുത്തില്‍ പിറന്ന ഉണ്ണി യേശുവിന്റെ ജനനം അനുസ്മരിച്ച് ലോകമൊട്ടാകെ ആഘോഷത്തിലാണ്. ക്രിസ്തുമസ് നാളുകളില്‍ ലോകത്തിന്റെ എല്ലാ കോണുകളിലും ആ മഹത്തായ ജനനം വലിയ ആഘോഷമാക്കുമ്പോള്‍ സ്നേഹത്തിന്റെ വലിയ കൂട്ടായ്!മയുടെ അനുഭവം ആണ് സമ്മാനിക്കുക. ഒപ്പം വരാനിരിക്കുന്ന പുതു വര്‍ഷം മികച്ചതാകുവാനുള്ള പ്രാര്‍ത്ഥനകൂടി ഈ ഒത്തു ചേരലില്‍ ഉണ്ട്. തെറ്റുകള്‍ തിരുത്തുവാനും നന്മകള്ചെയ്യുവാനുമായി ഒരു പുതുവര്‍ഷം കൂടി ദൈവം നമുക്കു മുന്നില്‍ സമ്മാനിച്ചിരിക്കുകയാണ്. ഇതു മനസ്സിലാക്കികൊണ്ട് പുതുവര്‍ഷം പുതിയ തീരുമാനങ്ങളുടേയും പുതിയ ശരികളുടേതുമാകട്ടെ. ഈ അവസരത്തില്‍ പാപം നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി പുതിയ മനുഷ്യനെ സ്വീകരിക്കുവാന്‍ ദൈവം നമ്മെ പ്രാപ്തരാക്കട്ടെ. ആഡംബരത്തിന്റേയും ധൂര്‍ത്തിന്റേയും സ്വാര്‍ത്ഥതയുടേയും പിറകില്‍ പായുന്നവര്‍ക്കെതിരെ നന്മയുടെ മാതൃകകളായി നമുക്ക് മാറുവാനും ഇത്തരം കൂട്ടായ്!മകളെ നമുക്ക് ഉപയോഗിക്കുവാന്‍ സാധിക്കണമെന്നും മാധവന് നായര്‍ കൂട്ടി ചേര്‍ത്തു.
ഈ കുടുംബ സംഗമത്തിന് കൂടുതല്‍ മനോഹരമാക്കുവാന്‍ പ്രശസ്ത ഹാസ്യ കലാകാരനും, ചലച്ചിത്ര താരവുമായ സാബു തിരുവല്ല നയിക്കുന്ന കോമഡി ലൈവ് ഷോയും നടക്കും. ഒറ്റയാള്‍ പ്രകടനത്തിലൂടെ നിരവധി വേദികളില്‍ തന്റെ കലാപ്രകടനം മനോഹരമാക്കിയിട്ടുള്ള യുവ കലാകാരന് ആണ് സാബു തിരുവല്ല.
ഈ സാംസ്കാരിക തനിമയുള്ള കുടുംബ സംഗമത്തിനും, ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങള്‍ക്കും നേതൃത്വം വഹിക്കുന്നത് നാമം പ്രസിഡന്റ് ഗീതേഷ് തമ്പി ,സെക്രട്ടറി സജിത്ത് ഗോപിനാഥ് ,ട്രഷറര്‍ ഡോ: ആശ വിജയകുമാര്‍ , കള്‍ച്ചറല്‍ സെക്രട്ടറി മാലിനി നായര്‍ എന്നിവരാണ് .ഡിസംബര്‍ പതിനാറിന് നടക്കുന്ന ഈ പ്രൗഢഗംഭീരമായ ചടങ്ങുകള്‍ ന്യൂജേഴ്സിയിലെ കാണികള്‍ക്കു കണ്ണിനും കാതിനും കുളിര്‍മ്മയുള്ളതാക്കി തീര്‍ക്കുവാനുള്ള പ്രവര്‍ത്തനത്തിലാണ് നാമം പ്രവര്‍ത്തകര്‍ .ഈ കുടുംബ സംഗമത്തിലേക്കും,ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിലേക്കും ന്യൂ ജേഴ്സിയിലെ എല്ലാ സാംസ്കാരിക നേതാക്കളെയും ഹൃദയപൂര്‍വം ക്ഷണിക്കുന്നതായായി മാധവന് ബി നായര്‍ അറിയിച്ചു.

